Thursday, December 18, 2025

ഡോക്ടറായി മഞ്ജു വാര്യര്‍; മേരി ആവാസ് സുനോ നാളെ തിയറ്ററില്‍

ജയസൂര്യ, മഞ്ജു വാര്യര്‍, ശിവദ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മേരി ആവാസ് സുനോ നാളെ തിയറ്ററിലെത്തും. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്. ഡോക്ടര്‍ രശ്മി പാടത്ത് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യക്ക്.

വെള്ളം എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് നിര്‍മിക്കുന്നത്. ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.എഡിറ്റിംഗ് ബിജിത് ബാല

 

Related Articles

Latest Articles