Tuesday, May 7, 2024
spot_img

കായികതാരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; വാക്‌സിനെതിരായ കിംവദന്തികളെ തള്ളിക്കളയണം , മൻ കി ബാത്തിൽ പ്രധാനമന്ത്രി

ദില്ലി: അന്തരിച്ച അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിനെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപത്തിയെട്ടാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കായികതാരങ്ങൾ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കുമെന്നും അവർക്ക് പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. #CHEER4INDIA എന്ന ഹാഷ് ടാഗിൽ പിന്തുണ നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വാക്സിനെടുക്കാനുള്ള പേടിയും മടിയും ഉപേക്ഷിച്ച് ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വാക്സിനേഷൻ എടുക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് മാരകമായ രോഗത്തിൽ നിന്ന് സ്വയം രക്ഷനേടാനാകൂ നമ്മളെല്ലാവരും വാക്സിനെടുക്കുകയും ചുറ്റുമുള്ള ആൾക്കാർക്ക് വാക്സിനേഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം ഒപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരുകയും വേണം, അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles