Tuesday, May 28, 2024
spot_img

കോവിഡിനെതിരെ പുതിയ വാക്‌സിൻ കൂടി കണ്ടുപിടിച്ച് രാജ്യം; കുട്ടികളിൽ ഉടൻ വിതരണം നടത്തുമെന്ന് കേന്ദ്രം

ദില്ലി: ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനിയായ സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ ഒരു പുതിയ വാക്സിൻ വികസിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ. 12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ വാക്സിൻ ഉടൻ വിതരണം ചെയ്ത് തുടങ്ങുമെന്നും സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആർക്കും വാക്സിൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പുനൽകി. വാക്സിൻ നൽകുന്നതിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വന്നേക്കാവുന്ന തടസ്സങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന തരത്തിലാണ് കോവിൻപോർട്ടൽ രൂപകല്പന ചെയ്തിട്ടുള്ളതെന്നും കേന്ദ്രം അറിയിച്ചു.

എന്നാൽ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 31 കോടി വാക്സിൻ ഡോസുകളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിൽ 1.73 ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കാണ് വിതരണം ചെയ്തതെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. 2.66 കോടി ഡോസുകൾ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് നൽകി. 45നും 60നും ഇടയിൽ പ്രായമുള്ളവർക്ക് 9.93 കോടി ഡോസുകളും 60 വയസ്സിന് മുകളിലുള്ളവർക്ക് 8.96 കോടി ഡോസുകളും നൽകി. 18 മുതൽ 44 വയസ്സുവരെ പ്രായമുള്ളവർക്ക് 7.84 കോടി ഡോസ് വാക്സിനുകൾ നൽകി. 45 വയസ്സിന് മുകളിൽ പ്രായമുള്ള മുൻഗണനാ വിഭാഗത്തിലെ 44.2 ശതമാനം പേരും 18 മുതൽ 44 വയസ്സുവരെ പ്രായമുള്ള വിഭാഗത്തിലെ 13 ശതമാനം പേരും ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles