Sunday, October 25, 2026

പുലിഭീതിയിൽ മണ്ണാർക്കാട്! ശാശ്വത നടപടി വേണമെന്ന് പ്രദേശവാസികൾ

പാലക്കാട് :പുലിഭീതിയിൽ മണ്ണാർക്കാടും പരിസര ഗ്രാമങ്ങളും.കഴിഞ്ഞ ദിവസം ഒരു പുലി ചത്തെങ്കിലും, കൂടുതൽ പുലികൾ നാട്ടിലിറങ്ങുമെന്ന ആശങ്കയിലാണ് നിലവിൽ ഗ്രാമവാസികൾ.വനാതിർത്തിയിലും ഇരുട്ടു വീഴുമ്പോൾ റോഡരികിലും പുലി ഇറങ്ങുന്നത് ഈ പ്രദേശത്ത് പതിവാണ്. രണ്ടാഴ്ച മുമ്പ് ജനവാസ മേഖലയോട് ചേർന്ന് റോഡരികിൽ കണ്ടെത്തിയത് ഒരു പുലിയെയും രണ്ടു പുലിക്കുട്ടികളെയുമാണ്.

രണ്ടു കൊല്ലം മുമ്പ് മൈലംപാടം പ്രദേശത്ത് തന്നെയാണ് 2 പുലികളെ കെണി വെച്ച് പിടിച്ചത്. തുടർന്നും പലപ്പോഴും പുലി ഇറങ്ങി ആടുമാടുകളെ പിടിച്ചു തിന്നുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് നിരക്ഷണ ക്യാമറകൾ വെച്ചിട്ടുണ്ട്. നാട്ടിലിൽ പുലികൾ ഇറങ്ങാതിരിക്കാൻ ശാശ്വത നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Latest Articles