Wednesday, May 1, 2024
spot_img

ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്‌താക്ഷേത്രം ധ്വജപ്രതിഷ്ഠയും വാജിവാഹന സമർപ്പണവും ഇന്ന്; ഭക്തി നിർഭരമായ ചടങ്ങുകൾ അൽപ്പസമയത്തിനുള്ളിൽ; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവല്ല: പ്രശസ്തമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിനു മുന്നോടിയായുള്ള ധ്വജപ്രതിഷ്ഠയും വാജി വാഹന സമർപ്പണവും ഇന്ന് നടക്കും. ചടങ്ങുകൾക്കായി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന ചടങ്ങുകൾ തത്വമയി നെറ്റ്‌വർക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി 2 ന് ആരംഭിക്കും. തൃക്കൊടിയേറ്റ് ഫെബ്രുവരി 2നും പള്ളിനായാട്ട് 8 നും തിരുആറാട്ടും കളഭാഭിഷേകവും യഥാക്രമം 9,10 തീയതികളിലും നടക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ധ്വജപ്രതിഷ്ഠ നടക്കുന്നത് . ഇന്ന് വൈകുന്നേരം ദീപാരാധന യ്ക്ക് ശേഷം വെള്ളിപൊതിഞ്ഞ് നവീകരിച്ച ഭഗവാന്റെ ദിവ്യമായ വാജിവാഹനം ഭഗവൽ സന്നിധിയിൽ സമർപ്പിക്കും. പ്രശസ്ത ശില്പി ശ്രീ . ഹരി ചക്കുളം ആണ് വാജിവാഹന നവീകരണം നിർവ്വഹിച്ചത് . ധ്വജപ്രതിഷ്ഠയുടെ ഭക്തി സാന്ദ്രമായ നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ തത്സമയം വീക്ഷിക്കാം. http://bit.ly/3Gnvbys

Related Articles

Latest Articles