Friday, May 3, 2024
spot_img

വീണ്ടും പ്രകോപനവുമായി മന്‍സൂര്‍ അലി ഖാന്‍: തൃഷ, ഖുഷ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ്, മാപ്പപേക്ഷ കഴിഞ്ഞ് മൻസൂറിൻ്റെ അടുത്ത ട്വിസ്റ്റ്

ചെന്നൈ ∙ നടിമാരായ തൃഷ, ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു മൻസൂർ അലി ഖാൻ പറഞ്ഞു. നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നും, ഈ സംഭവം തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നുമാണ് ആരോപണം.

   കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്നു കരുതിയിരിക്കെയാണു പുതിയ നീക്കവുമായി നടൻ രംഗത്തെത്തിയത്.  തൻ്റെ അഭിഭാഷകൻ ഇന്നു കേസ് ഫയൽ ചെയ്യുമെന്ന് നടൻ അറിയിച്ചു.

   അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെക്കുറിച്ചു നടത്തിയ മോശം പരാമർശമാണു വിവാദമായത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ്റെ നിർദേശപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. കേന്ദ്ര വനിതാ കമ്മീഷൻ അംഗവും നടിയുമായ ഖുഷ്ബു മൻസൂർ അലിഖാനെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു.

Related Articles

Latest Articles