മരട് ഫ്ളാറ്റ് പ്രശ്നത്തില്‍ സുപ്രീംകോടതിക്കും നഗരസഭയ്ക്കും എതിരെ കാഹളം മുഴക്കുന്നവർ എന്തുകൊണ്ട് നിയമവിരുദ്ധമായി കായൽ തീരത്ത് കെട്ടിടം തീർത്ത ഫ്‌ളാറ്റ് കമ്പനികളുടെ പേര് പറയുന്നില്ല. ഈചോദ്യമാണ് പൊതുജനങ്ങളില്‍ നിലവില്‍ ഉയരുന്നത്. എന്തുകൊണ്ട് ഈ കമ്പനികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനെക്കുറിച്ചു ചർച്ചകൾ ഇല്ല, കെപി വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സും ജെയിൻ ഹൗസിംഗും അൽഫാ വെഞ്ചേഴ്സും ഹോളിഫെയ്ത്തും അടക്കമുള്ള കമ്പനികൾ പ്രതിസ്ഥാനത്ത് വരാതിരിക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ആരാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കും ആര്‍ക്കും മറുപടിയില്ല.

