സ്റ്റോക്ക് ഹോം: സമാധാന നോബല് സമ്മാനത്തിന് മാധ്യമപ്രവര്ത്തകരായ മറിയ റെസ്സയും ദിമിത്രി മുറാട്ടോവും അര്ഹരായി. പുരസ്കാരം അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്ക്കുള്ള അംഗീകാരമെന്നാണ് അവാര്ഡ് കമ്മിറ്റി വ്യക്തമാക്കി. നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും പ്രതിനിധികൾ കൂടിയാണ് ഇവരെന്നും പുരസ്കാര സമിതി സൂചിപ്പിച്ചു.
മരിയ റെസ്സ ഫിലിപ്പീന്സ് ആസ്ഥാനമായുള്ള റാപ്ലര് വാര്ത്താ സംഘടനയുടെ സിഇഒ ആണ്, ദിമിത്രി ആന്ഡ്രീവിച്ച് മുരാത്തോവ് റഷ്യന് പത്രമായ നോവയ ഗസറ്റയുടെ ചീഫ് എഡിറ്ററാണ്. സര്ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്ക്കുമെതിരായ റിപ്പോര്ട്ടുകള്ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ. ലോകത്ത് ഇതുവരെ 135 പേര്ക്ക് നോബേല് സമാധാന സമ്മാനം നല്കിയിട്ടുണ്ട്.

