Saturday, January 3, 2026

“പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ നേർക്കാഴ്ചകളിലൊന്ന് ” മാരീജ്ചാപി കൂട്ടക്കൊല !!! ശ്രദ്ധേയമായി തത്വമയി ചർച്ചാവേദി

തിരുവനന്തപുരം: മാതൃരാജ്യത്തേക്ക് കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഓടിയെത്തിയ ഹിന്ദുക്കളെ പശ്ചിമ ബംഗാളിലെ ജ്യോതി ബസു സർക്കാർ കൊന്നു തള്ളിയ (Marichjhapi Genocide). ചരിത്രത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് തത്വമയി നടത്തിയ ചർച്ചാവേദി ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം 4.30ന് തത്വമയി ആസ്ഥാനത്ത് വച്ച് “ചർച്ചാ സായാഹ്‌നം” എന്ന പേരിൽ ഒരു പരിപാടി നടന്നിരുന്നു.

“പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ നേർക്കാഴ്ചകളിലൊന്ന്” എന്ന വിഷയത്തിലായിരുന്നു ചർച്ചാസായാഹ്നം നടന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനും, തത്വമയി എഡിറ്റർ ഇൻ ചീഫുമായ രാജേഷ് പിള്ള, ഭാരതീയ വിചാര കേന്ദ്രം അദ്ധ്യക്ഷൻ കെ.വി.രാജശേഖരൻ, സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഭാരവാഹി യുവരാജ് ഗോകുൽ, കേരള ക്ഷേത്ര സംരക്ഷണ സമിതി അംഗം ഷാജു വേണുഗോപാൽ, മാധ്യമപ്രവർത്തകൻ അരുൺ ശേഖർ തുടങ്ങി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഹിന്ദുക്കളോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വം ചരിത്രത്തിൽ ഹിന്ദുക്കളോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണ് മാരീജ്ചാപി കൂട്ടക്കൊല.

ഇതിനെക്കുറിച്ച് വളരെ ആഴത്തിലുള്ള ചർച്ചയാണ് ഇന്നലെ പരിപാടിയിൽ നടന്നത്. മതഭ്രാന്തന്മാരുടെ നാട്ടിൽ അറിയാതെ അകപ്പെട്ടുപോയവർ പാരതന്ത്ര്യത്തിൽ നിന്ന് രക്ഷപ്പെടുവാനായി മാതൃരാജ്യത്തേക്ക് ഓടിയെത്തിയവരെ സ്നേഹം നടിച്ച് മാടി വിളിച്ചശേഷം മനസ്സിൽ വീര്യം കെടാതെ കിടന്നിരുന്ന ജാതി ബോധത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിന്റെ കഥ ചരിത്രത്തിൽ അങ്ങനെയാരും പറയപ്പെടാതെ കിടക്കുകയാണ്. ഇന്നും ടെലിവിഷൻ ചാനലുകളിലും തെരുവോരങ്ങളിലും അഭയാർത്ഥി സ്നേഹം കവിഞ്ഞൊഴുകുന്ന പ്രസംഗങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റുകൾ ഭരണം കിട്ടിയപ്പോൾ കാണിച്ച അതിക്രമത്തിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് മാരീജ്ചാപി കൂട്ടക്കൊല എന്നതടക്കമുളള വിഷയങ്ങളും ചർച്ചാസായാഹ്നത്തിൽ ആഴത്തിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചു.

Related Articles

Latest Articles