Monday, May 20, 2024
spot_img

മാരീജ്ചാപി കൂട്ടക്കൊല; ഇന്ന് ജനുവരി 31, ബംഗാളിൽ ഹിന്ദു അഭയാർഥികളെ കമ്മ്യൂണിസ്റ്റുകൾ കൂട്ടക്കൊല ചെയ്ത ഇരുണ്ടദിനം

ഇന്ന് ജനുവരി 31, ബംഗാളിൽ ഹിന്ദു അഭയാർഥികളെ കൂട്ടക്കൊല (Hindu Genocide) ചെയ്ത ഇരുണ്ടദിനം. വലിയ പ്രതീക്ഷയോടെ മാതൃരാജ്യത്തേക്ക് കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഓടിയെത്തിയ ഹിന്ദുക്കളെ പശ്ചിമ ബംഗാളിലെ ജ്യോതി ബസു സർക്കാർ കൊന്നു തള്ളിയ ചരിത്രത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ജനുവരിയും. ഭരണഘടനാ ശില്പിയായ ഡോ അംബേദ്കർ സിപിഐഎമ്മിനെ അതുകൊണ്ടാണ് ബ്രാഹ്മിൻ ബോയ്സ് എന്ന് വിളിച്ചത്. ഹിന്ദുക്കളോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വം ചരിത്രത്തിൽ ഹിന്ദുക്കളോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണ് മാരീജ്ചാപി കൂട്ടക്കൊല (Marichjhapi Genocide).

വിഭജനാനന്തരം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹിന്ദുക്കളുടെ പാലായനം അതിരൂക്ഷമായിരുന്നു. മത ന്യൂനപക്ഷങ്ങളെ പരസ്പരം അംഗീകരിക്കുന്നതിന് നെഹ്‌റു ലിഖായത്ത് കരാർ നിലവിൽ വന്നെങ്കിലും പാകിസ്ഥാൻ അതിനൊരു വിലയും നൽകിയില്ല. ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെ പശ്ചിമ ബംഗാളിലേക്ക് ഒഴുകിയത്. ദണ്ടകാരണ്യത്തിൽ അവർക്കായി ഇന്ത്യ അഭയാർത്ഥി ക്യാമ്പ് ഒരുക്കി അവരെ പാർപ്പിച്ചിരുന്നു. പക്ഷെ അവിടത്തെ ചില അസൗകര്യങ്ങളിൽ അഭയാർഥികൾ തൃപ്തരല്ലായിരുന്നു. പശ്ചിമ ബംഗാളിൽ അന്ന് കോൺഗ്രസ്‌ ഭരണമായിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ അവർ അഭയാർഥികൾക്കായി മുതലക്കണ്ണീരൊഴുക്കി. ദണ്ടകാരണ്യത്തിൽ നിന്നും അഭയാർത്ഥികളെ പശ്ചിമ ബംഗാളിലേക്ക് മാറ്റണമെന്ന് അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 977 ൽ അവർ അധികാരത്തിൽ വന്നു. അഭയാർഥികൾക്കനുകൂലമായി നിലപാടെടുത്തിരുന്ന കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നതറിഞ്ഞ് ആയിരക്കണക്കിന് അഭയാർഥികൾ ബംഗാളിലെത്തി.

സംരക്ഷിത വന പ്രദേശമായ മാരീജ്ചാപിയിൽ തമ്പടിച്ചു. കിഴക്കൻ പാകിസ്ഥാനിൽ കൊടിയ മത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഹിന്ദുക്കളായിരുന്നു വന്നവരിലധികവും. സ്ത്രീകളും കുട്ടികളുമായി മാതൃരാജ്യത്തേക്ക് സമാധാനവും ജീവനോപാധിയും തേടിയെത്തിയ ആയിരങ്ങളെ പക്ഷെ അന്നത്തെ മുഖ്യമന്ത്രിയായ ജ്യോതി ബസു നിരാശരാക്കി. ഭരണത്തിലേറുമ്പോൾ സ്വഭാവം മാറുന്ന തനത് കമ്മ്യൂണിസ്റ്റ്‌ ശൈലി ആവർത്തിക്കപ്പെട്ടു. പ്രതിപക്ഷത്തിരുന്നപ്പോൾ അഭയാർഥികൾക്ക് വേണ്ടി വാദിച്ചിരുന്നവർ മാരീജ്ചാപി ദ്വീപിൽ തമ്പടിച്ച അഭയാർഥികൾ ഹിന്ദുക്കളും ദളിതരുമാണ് എന്നറിഞ്ഞപ്പോൾ നയം മാറി. സംരക്ഷിത വനപ്രദേശത്തു നിന്ന് മാറിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ജ്യോതി ബസുവിന്റെ പോലീസ് ദ്വീപ് വളഞ്ഞു. പുറത്തു നിന്നുള്ള ഭക്ഷണവും കുടിവെള്ളവും തടഞ്ഞു. അഭയാർഥികളായ സ്ത്രീകളെ പിടിച്ചു കൊണ്ട് വന്ന് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. പട്ടിണിക്കിട്ട് കൊന്നു. ഉപ്പ് ചാക്കിൽ കെട്ടി കുഴിച്ചിട്ടു. ദ്വീപിൽ അഭയാർഥികൾ കുടിവെള്ളത്തിനായി കുത്തിയ ചെറു കിണറുകളിൽ വിഷം കലർത്തി. തൊട്ടടുത്ത ദ്വീപിൽ ഭക്ഷണത്തിനായി രാത്രി പോയ സ്ത്രീ സംഘങ്ങളുടെ വള്ളം മുക്കി കുട്ടികൾ അടക്കമുള്ളവരെ കൊന്നു.

അങ്ങനെ മാസങ്ങൾ നീണ്ട ഒഴിപ്പിക്കലിന് തുടക്കമിട്ടത് 1978 ലെ ജനുവരിയിലാണ്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം പോലീസ് കൊന്ന് തള്ളിയത് ആയിരങ്ങളെയാണ്. ഔദ്യോഗിക രേഖകളിൽ മരണം രണ്ട് മാത്രം. കാരണം ആരോരുമില്ലാത്തവരെ കുടുംബത്തോടെ ഇല്ലായ്മ ചെയ്യുമ്പോൾ ആര് ആർക്കുവേണ്ടി പരാതിപറയും? തങ്ങളുടേതല്ലാത്ത കാരണത്താൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഈ ജന്മഭൂമി വിഭജിക്കപ്പെട്ടു.

മതഭ്രാന്തന്മാരുടെ നാട്ടിൽ അറിയാതെ അകപ്പെട്ടുപോയവർ പാരതന്ത്ര്യത്തിൽ നിന്ന് രക്ഷപെടുവാനായി മാതൃ രാജ്യത്തേക്ക് ഓടിയെത്തിയവരെ സ്നേഹം നടിച്ച് മാടി വിളിച്ചശേഷം മനസ്സിൽ വീര്യം കെടാതെ കിടന്നിരുന്ന ജാതി ബോധത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിന്റെ കഥ ചരിത്രത്തിൽ അങ്ങനെയാരും പറയപ്പെടാതെ കിടക്കുകയാണ്. ഇന്നും ടെലിവിഷൻ ചാനലുകളിലും തെരുവോരങ്ങളിലും അഭയാർത്ഥി സ്നേഹം കവിഞ്ഞൊഴുകുന്ന പ്രസംഗങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റുകൾ ഭരണം കിട്ടിയപ്പോൾ കാണിച്ച അതിക്രമത്തിന്റെ പകർപ്പാണ് ചരിത്രത്തിലെ മാരീജ്ചാപി കൂട്ടക്കൊല.

Related Articles

Latest Articles