Thursday, May 9, 2024
spot_img

തുടർച്ചയായ നാലാം വർഷവും തിരുവാഭരണ യാത്രയ്ക്കായി തത്വമയി ടീം: ഇന്ന് പന്തളത്ത് പ്രത്യേക ചർച്ചാവേദിയും

പത്തനംതിട്ട: തുടർച്ചയായ നാലാം വർഷവും തിരുവാഭരണ യാത്രയ്ക്കായി തത്വമയി ടീം. പന്തളത്തു നിന്നും ജനുവരി 12 ന് ഉച്ചയ്ക്ക് തിരുവാഭരണ യാത്ര തിരിക്കുന്നത് മുതൽ ഘോഷയാത്രയുടെ മുഴുനീള തത്സമയ കാഴ്ചകളും അതോടൊപ്പം 14ന് സന്നിധാനത്ത് നടക്കുന്ന മകരവിളക്ക് ദർശനവും തൽസമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ കാണാവുന്നതാണ്. തിരുവാഭരണ യാത്ര കടന്നുപോകുന്ന വഴികളിലെ സ്വീകരണങ്ങൾ, ആചാര അനുഷ്ഠാനങ്ങൾ ഒപ്പം മറ്റ് ശബരിമല വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പ്രത്യേക തൽസമയക്കാഴ്ച ഒരുക്കിയിരിക്കുന്നത് . എച്ച് ഡി ദൃശ്യമികവിൽ ഒരുക്കുന്ന തൽസമയ കാഴ്ച തത്വമയിയുടെ എല്ലാ പ്ലാറ്റ് ഫോമുകളിലും ( www.tatwamayi.tv | www.tatwamayinews.com | https://bit.ly/3Gnvbys ) ലഭ്യമാകും. കൂടാതെ ഡെയിലി ഹണ്ട് ആപ്പിലും മൂന്ന് ദിവസം ലൈവ് കാണാവുന്നതാണ്. ഇതിനായി എട്ടംഗ തത്വമയി ടീംഇന്ന് രാവിലെ പന്തളത്തേക്കു യാത്ര തിരിച്ചു.

തിരുവാഭരണ യാത്രയുടെ മുന്നോടിയായി ഇന്ന് വൈകുന്നേരം പന്തളത്ത് ഒരു പ്രത്യേക ചർച്ചാവേദിയും നടക്കുന്നുണ്ട്. പന്തളവും ശബരിമലയുമായി ഉള്ള ബന്ധത്തിന് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്തെ ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത് . അത് മാത്രമല്ല അയ്യപ്പ ചരിത്രത്തിലെ ഒട്ടേറെ മുഹൂർത്തങ്ങൾ അരങ്ങേറിയ പലപ്രദേശങ്ങളും ഇന്നും ഇതിന് ചുറ്റോടുചുറ്റിലുമായി കാണപ്പെടുന്നു .

എന്നാൽ പന്തളത്തിന്റെ സമഗ്രമായ ഒരു വികസന കാഴ്ചപ്പാടിനെ കുറിച്ച് നാം ഇനിയെങ്കിലും ചിന്തിക്കേണ്ടതായുണ്ട്. അതിനായി ഒരു പ്രത്യേക ചർച്ചാവേദി ഒരുക്കുകയാണ് തത്വമയി ടിവി. കാശി മോഡൽ വികസനം പന്തളത്തിനും വേണ്ടേ??? എന്ന വിഷയത്തിൽ ഇന്ന് രാത്രി 8 മണിക്ക് വലിയ കോയിക്കൽ ക്ഷേത്രാങ്കണത്തിലാണ് ചർച്ച നടക്കുന്നത്. പന്തളം വലിയകോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക ചർച്ചാവേദി നടക്കുക. ഈ ചർച്ച രാത്രി 8 മണിക്ക് തന്നെ തത്വമയി നെറ്റ് വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും . www.tatwamayi.tv | www.tatwamayinews.com | https://bit.ly/3Gnvbys എന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇത് കാണാവുന്നതാണ്.

Related Articles

Latest Articles