Monday, October 19, 2026

“പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ നേർക്കാഴ്ചകളിലൊന്ന് ” മാരീജ്ചാപി കൂട്ടക്കൊല !!! ചർച്ചാ സായാഹ്‌നമൊരുക്കി തത്വമയി; നിങ്ങൾക്കും പങ്കാളികളാകാം

തിരുവനന്തപുരം: മാതൃരാജ്യത്തേക്ക് കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഓടിയെത്തിയ ഹിന്ദുക്കളെ പശ്ചിമ ബംഗാളിലെ ജ്യോതി ബസു സർക്കാർ കൊന്നു തള്ളിയ ചരിത്രത്തിന്റെ ഓർമ്മ ദിനമാണ് ഇന്ന്. പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ ഇരുണ്ട ദിനം (Marichjhapi Genocide). ഈ സംഭവത്തിൽ കൂടുതൽ ചർച്ചകൾക്ക് വേദിയൊരുക്കുകയാണ് തത്വമയി.

ഇതോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30ന് തത്വമയി ആസ്ഥാനത്ത് വച്ച് “ചർച്ചാ സായാഹ്‌നം” എന്ന പേരിൽ ഒരു പരിപാടി നടക്കുകയാണ്. “പട്ടിക ജാതിക്കാർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരത താണ്ഡവമാടിയതിന്റെ നേർക്കാഴ്ചകളിലൊന്ന്” എന്ന വിഷയത്തിലാണ് ചർച്ചാസായാഹ്നം നടക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനും, തത്വമയി എഡിറ്റർ ഇൻ ചീഫുമായ രാജേഷ് പിള്ള, ഭാരതീയ വിചാര കേന്ദ്രം അദ്ധ്യക്ഷൻ കെ.വി.രാജശേഖരൻ യുവ ചിന്തകൻ യുവരാജ് ഗോകുൽ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേയ്ക്ക് ഏവർക്കും സ്വാഗതം.

Related Articles

Latest Articles