Saturday, May 4, 2024
spot_img

പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ മേരി റോയ് അന്തരിച്ചു; 89 വയസായിരുന്നു

 

കോട്ടയം: പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയും വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് മരണം സംഭവിച്ചത്

പള്ളിക്കൂടം സ്‌കൂളിന്റെ പ്രധാന അധ്യാപകയായി പ്രവർത്തിച്ച മേരി റോയ് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട് ,1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ്‌ ഇവർ ശ്രദ്ധേയയായത്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ സുപ്രീംകോടതി 1986-ൽ വിധിച്ചു . ഈ വിധി സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് അവരുടെ പുരുഷ സഹോദരങ്ങളെപ്പോലെ പൂർവ്വിക സ്വത്തിൽ തുല്യ അവകാശം നൽകി.

ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരി അരുന്ദതി റോയിയുടെ അമ്മയാണ് മേരി റോയ് .

 

1933-ൽ ജനിച്ച മേരി റോയ് കീടശാസ്ത്രജ്ഞനായ പി വി ഐസക്കിന്റെ മകളായിരുന്നു. ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ചെന്നൈയിലെ ക്വീൻസ് മേരി കോളേജിൽ നിന്ന് ബിരുദം നേടി.

കൽക്കത്തയിലെ ഒരു കമ്പനിയിൽ സെക്രട്ടറിയായിരിക്കെയാണ് ഭർത്താവ് രാജീവ് റോയിയെ പരിചയപ്പെടുന്നത്.

1961-ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി സ്‌കൂൾ സ്ഥാപിച്ചു. പിന്നീട് അത് പള്ളിക്കൂടം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമാണ ചുമതല. തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴു പേരാണ് സ്കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്.
മകൾ അരുന്ധതി റോയിയും മകൻ ലളിത് റോയുമാണ്.

Related Articles

Latest Articles