Thursday, April 25, 2024
spot_img

2022ലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് കിഴക്കൻ ചൈന മേഖലയിൽ ശക്തി പ്രാപിക്കുന്നതായി യുഎസ് ടൈഫൂൺ മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ ഏജൻസിയും : ജപ്പാൻ , ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

 

 

ടോക്കിയോ: 2022ലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളെ കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹിന്നനോർ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 160 മുതൽ 195 മൈൽ വരെ വേഗതയിൽ കാറ്റ് വീശുന്നു. യുഎസ് ടൈഫൂൺ മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ ഏജൻസിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രാദേശിക സമയം രാവിലെ 10 മണിയോടെ, ജപ്പാനിലെ ഒകിനാവയിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ അകലെയുള്ള കാറ്റ് മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ റുക്യു ദ്വീപിന് സമീപം തെക്ക് പടിഞ്ഞാറോട്ട് നീങ്ങി. 200-300 മില്ലിമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിലെ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റിൽ അറ്റ്‌ലാന്റിക് കൊടുങ്കാറ്റ് രഹിതമാകുന്നത്. ഹിന്നനോർ ചുഴലിക്കാറ്റ് ദുർബലമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles