Sunday, September 20, 2026

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ; ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ഡോക്ടര്‍മാരുടെ കൂട്ട സ്ഥലമാറ്റം

ആലപ്പുഴ : മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെയാണ് ആരോഗ്യ വകുപ്പിന്റെ ശക്തമായ നടപടി. ആറ് സീനിയര്‍ ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിനെ പറ്റി ഒരുപാട് പരാതി ഉയർന്നിരുന്നു. അതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അന്നത്തെ പരിശോധനയിൽ പല പോരായ്മകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് പ്രത്യേക ചുമതല നല്‍കുകയും ചെതിരുന്നു..

Related Articles

Latest Articles