Wednesday, June 12, 2024
spot_img

ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് ; കഴുത്തിൽ കുരുക്കും കൈയ്യിൽ പെട്രോളുമായി മരത്തിൽ കയറി, ഒടുവിൽ താഴെയിറക്കി നാട്ടുകാരും ഫയർഫോഴ്സും

തൃശൂര്‍ : കഴുത്തിൽ കുരുക്കും കൈയ്യിൽ പെട്രോലുമായി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാള, മാരേക്കാട് സ്വദേശിയായ വലിയവീട്ടിൽ സൈഫുദ്ദീനാണ് മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഇയാൾ ആത്മഹത്യ ഭീഷണി നടത്തിയതെന്നാണ് അറിയാൻ കഴഞ്ഞത്.

ഫയർഫോഴ്സ് താഴെയിറക്കുന്നതിനു മുൻപ് തന്നെ ഇയാൾ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്താൻ ശ്രമിച്ചിരുന്നു. നാട്ടുകാരിൽ ചിലരും ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ നിഷാദും അപ്പോൾ തന്നെ മരത്തിലേക്ക് കയറി ഇയാളെ താഴെ ഇറക്കിയതുകൊണ്ട് ഒരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇയാളെ താഴെ ഇറക്കുന്നതിനിടയിൽ കുതറിമാറാൻ ശ്രമിക്കുകയും തുടർന്ന് മൂന്നുപേരും താഴേക്ക് വീഴുകയും ചെയ്തു. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles