Wednesday, May 22, 2024
spot_img

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; പിടിച്ചെടുത്തത് ഒരു കോടി രൂപ വിലയുള്ള ലഹരി വസ്തുക്കൾ; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് റൂറൽ പൊലീസ് ഡാൻസാഫ് ടീമിന്റെ വൻ ലഹരി വേട്ട. വിപണിയിൽ ഒരു കോടി രൂപയോളം വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മണനാക്കിൽ കടയ്ക്കാവൂർ പൊലീസും, റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. നിരവധി നർക്കോട്ടിക്ക്, ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (42), വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ (29) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 310 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. കേരള പൊലീസിൻ്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ.

Related Articles

Latest Articles