Monday, January 5, 2026

വടക്കാഞ്ചേരിയിൽ പടക്കപുരയിൽ വൻ സ്ഫോടനം

തൃശൂർ : വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരിൽ തോടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പടക്കപുരയിൽ വൻസ്ഫോടനം. വൻ ശബ്ദത്തിന്റെ അലകൾ കിലോമീറ്ററുകൾ മാറി നഗരത്തിൽ പോലും പ്രകമ്പനങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

അപകടത്തിൽ പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. സ്ഫോടന സമയത്ത് ഇയാൾ മാത്രമായിരുന്നു പടക്കപുരയിൽ ഉണ്ടായിരുന്നത്. മറ്റുള്ള ജോലിക്കാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Related Articles

Latest Articles