കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ അഗ്നിബാധ. ഗേറ്റ് 3 സീയിലെ ചെക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
10.15 ഓടെ തീ നിയന്ത്രണ വിധേയമായെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

