Tuesday, November 3, 2026

തമിഴ്നാട് ഹൊസൂരിലെ ടാറ്റ പ്ലാന്റർസെൽഫോൺ നിർമാണ വിഭാഗത്തിൽ വൻ തീപ്പിടിത്തം!ആളപായമില്ലെന്ന് റിപോർട്ടുകൾ

തമിഴ്നാട് : ഹൊസൂരിലെ ടാറ്റ പ്ലാന്റിൽ വൻ തീപ്പിടിത്തം.സെൽഫോൺ നിർമാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത് .ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ആളപായം ഇല്ലെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ . ജീവനക്കാരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട് .അപകടത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു.

തീപ്പിടിത്തത്തിൽ ആർക്കും പരുക്കുകളില്ലെകിലും പലർക്കും ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അതെസമയം വൻതോതിൽ തീപിടിത്തമുണ്ടായതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല . എന്നാൽ സുരക്ഷാ പ്രോട്ടാക്കോളുകൾ പാലിച്ചിരുന്നെന്നും . ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ഹൊസൂരിലെ നിർമാണ യൂണിറ്റിൽ തീപ്പിടിത്തമുണ്ടായതായി ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് പറഞ്ഞു.

Related Articles

Latest Articles