ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുനെ ജീവനോടെ ലഭിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണസെയില്‍. ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണെന്നും കേരളത്തിന്റെ ഐക്യം വല്ലാതെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടക സർക്കാരിന്റെ പ്രതിനിധിയായി മൃതദേഹത്തെ അനുഗമിച്ച് അർജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.
“അര്‍ജുന്റെ മകന്റെ ആ കുഞ്ഞുലോറി എന്നെ വല്ലാതെ വേദനിപ്പിച്ചു. അതാണ് എന്നെ ഇവിടെ എത്തിച്ചതും. കേരളത്തിലെ ജനപ്രതിനിധികള്‍ വളരെയധികം സഹായിച്ചു. ആദ്യദിവസം മുതല്‍ അര്‍ജുനെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്ന് മുതല്‍ ആവശ്യമായി അന്ന് മുതല്‍ സാങ്കേതിക ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തി. പിന്നീടാണ്, ഡ്രഡ്ജര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഗോവയില്‍നിന്ന് ഡ്രെഡ്ജറും എത്തിച്ചു. കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അര്‍ജുനെ ജീവനോടെ രക്ഷിക്കാനായില്ല. ഒപ്പം നിന്ന മാദ്ധ്യമങ്ങള്‍ക്ക് നന്ദി. ഈശ്വര്‍ മാല്‍പെയും മികച്ച രീതിയില്‍ ശ്രമിച്ചു” – സതീഷ് കൃഷ്ണസെയില്‍ പറഞ്ഞു

