Sunday, January 11, 2026

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 784 ഗ്രാം സ്വർണ്ണം പിടികൂടി, യാത്രക്കാരനായ മുഹമ്മദലി ഗഫൂർ പിടിയിൽ

കൊച്ചി: വിമാനത്താവളത്തിൽ നിന്ന് 784 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. മലേഷ്യയിൽ നിന്നെത്തിയ വയലത്തൂർ സ്വദേശി മുഹമ്മദലി ഗഫൂറാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചും ബാഗേജിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

മുഹമ്മദലിയുടെ ഹാൻഡ് ബാഗേജിൽ നിന്ന് 230 ഗ്രാം സ്വർണം കണ്ടെത്തി. ദേഹപരിശോധനയിൽ 554 ഗ്രാം സ്വർണം കൂടി കണ്ടെടുക്കുകയായിരുന്നു.

Related Articles

Latest Articles