Friday, May 17, 2024
spot_img

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം ! എംഎൽഎമാരെ കൂറ് മാറ്റിയതിൽ കോൺഗ്രസ് മാപ്പ് പറയണം ! I.N.D.I .മുന്നണിയില്‍ ചേരാന്‍ നിബന്ധനകൾ മുന്നോട്ട് വച്ച് ബിഎസ്പി

പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാൻ തയ്യാറാണെങ്കിൽ I.N.D.I .മുന്നണിയില്‍ ചേരാന്‍ തയ്യാറെന്ന് ബിഎസ്പി .
മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ ഉത്തര്‍പ്രദേശില്‍ 60ല്‍ അധികം സീറ്റുകള്‍ കിട്ടുമെന്നും ബിഎസ്പി എംപി മലൂക് നാഗര്‍ അവകാശ വാദമുന്നയിച്ചു.

“പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പ്രഖ്യാപിച്ചാല്‍ മാത്രമേ 2024ല്‍ ഇന്ത്യ മുന്നണിക്ക് ബിജെപിയെ തോല്‍പ്പിക്കാനാകൂ. 13.5 ശതമാനമാണ് ബിഎസ്പിയുടെ വോട്ട് വിഹിതമെന്നും 60 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസിന് പ്രധാനമന്ത്രിയായി ഒരു ദളിത് മുഖമാണ് വേണ്ടതെങ്കില്‍ മായാവതിയെക്കാള്‍ അനുയോജ്യയായ മറ്റാരുമില്ല. ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ മായാവതി I.N.D.I മുന്നണിക്ക് അനുകൂലമായി നീങ്ങും- ലൂക് നാഗര്‍ പറഞ്ഞു.

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് പുറമെ ബിഎസ്പി എംഎല്‍എമാരെ കൂറുമാറ്റിയതില്‍ കോണ്‍ഗ്രസ് മാപ്പുപറയണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു.

Related Articles

Latest Articles