Wednesday, May 1, 2024
spot_img

സപ്തതി നിറവിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammad Khan Birthday) ഇന്ന് സപ്തതി. എന്നാൽ ജന്മദിനവും മറ്റും ആഘോഷിക്കുന്ന ശീലമില്ലാത്ത അദ്ദേഹം ഇപ്പോൾ ദില്ലിയിലാണ്. ഇന്ന് ഉച്ചയോടെ അദ്ദേഹം ഹൈദരാബാദിലേക്ക് പോകും. 20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമേറ്റിട്ട് രണ്ടു വർഷം കഴിഞ്ഞു.

1951 ൽ ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിൽ ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചത്. അലിഗഢ് സർവകലാശാല, ഷിയാ കോളേജ്, ലഖ്‍നൗ സർവകലാശാലഎന്നിവിടങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കി. വിദ്യാർഥി നേതാവായാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഉത്തർ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദൾ പാർട്ടി സ്ഥാനാർഥിയായി സിയാന മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

മുൻ കേരളാ ഗവർണർ സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ആരിഫ് മുഹമ്മദ് ഖാനെ 2019 സെപ്റ്റംബർ 1 നാണ് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചത്. സെപ്തംബർ 6ന് പി സദാശിവത്തിൽ നിന്ന് ഗവർണ്ണർ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങി. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും ചേർന്ന് സമർപ്പൺ എന്ന സന്നദ്ധ സംഘടനയും നടത്തുന്നുണ്ട്.

Related Articles

Latest Articles