Wednesday, May 29, 2024
spot_img

ഇറ്റലിയിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘം പുറപ്പെടുന്നു

കൊറോണ പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ നിന്നും, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

വിദഗ്ദ്ധരായ മെഡിക്കല്‍ സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കുമെന്നും പരിശോധനയില്‍ രോഗബാധയില്ലാത്തവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരെ അവിടെത്തന്നെ ചികിത്സിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇറ്റലിയില്‍ നിന്നും ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഒരുപാടു പേര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇറ്റലിയിലെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.

ആരോഗ്യ രംഗത്ത് യുദ്ധസമാനമായ സാഹചര്യമുള്ളതു കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിശദീകരിച്ചു.

Related Articles

Latest Articles