Sunday, May 12, 2024
spot_img

ശ്രീഋഷി ഗ്ലോബൽ സത്സംഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഡിറ്റേഷൻ ക്യാമ്പ് ഡിസംബർ 9,10 തീയതികളിൽ ; രജിസ്‌ട്രേഷൻ ആരംഭിച്ചു

ശ്രീഋഷി ഗ്ലോബൽ സത്സംഗത്തിൻ്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം 9,10 (ഡിസംബർ 9,10 ) തീയതികളിലായി നേമം ശ്രീഋഷി സെൻ്ററിൽ മെഡിറ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗുരുജി ശ്രീ ഋഷിസാഗർ രൂപകല്പന ചെയ്ത ക്യാമ്പിൽ എട്ട് സെഷനുകളിലായി വ്യത്യസ്ത ധ്യാനരീതികളുടെ തിയറി & പ്രാക്ടിക്കൽ ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുത്ത മാസം ഒൻപതാം തീയതി ശനിയാഴ്ച രാവിലെ തുടങ്ങുന്ന ക്യാമ്പ് പിറ്റേദിവസം ഞായറാഴ്ച വൈകുന്നേരമാണ് അവസാനിക്കുക. തുടക്കക്കാർക്കൊപ്പം സ്ഥിരം മെഡിറ്റേഷൻ പരിശീലിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. വിവിധ ധാരണ പരിശീലനപദ്ധതികളും സംശയനിവാരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ താമസവും യോഗിക് ഫുഡും ക്യാമ്പിൻ്റെ പ്രത്യേകതയാണ്. തിരുവനന്തപുരത്തുള്ളവർക്ക് സ്റ്റേ ചെയ്യാതെയും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ദൂര പരിമിതി കൊണ്ട് എത്തിച്ചേരാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴിയും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9388527371, 9388527372 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles