Sunday, April 28, 2024
spot_img

കരാർ അവസാനിച്ചു ,ദ്രാവിഡിന് അഭിമാനത്തോടെ പടിയിറക്കം, ഇനി ടീമിന് ലക്ഷ്മണിൻ്റെ തന്ത്രങ്ങൾ

മുംബൈ: ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. രാഹുലിൻ്റെ പകരക്കാരനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ താരവുമായ വി.വി.എസ്. ലക്ഷ്മണ്‍ ചുമതലയേറ്റെടുത്തേക്കും. നവംബര്‍ 19ന് സമാപിച്ച ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിൻ്റെ ബി.സി.സി.ഐയുമായുള്ള കരാർ. രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെ 2021 നവംബറിലാണ് ദ്രാവിഡ് ഏകദിന ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായത്.

  ലോകകപ്പിലൂടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ അപരാജിതരായാണ് ഫൈനല്‍ വരെ മുന്നേറിയത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍, അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലക സ്ഥാനം എന്നിവ അലങ്കരിച്ച ശേഷമാണ് സീനിയര്‍ ടീമിൻ്റെ പരിശീലകനായത്.

     ഇന്ന് മുതൽ വിസാഗിൽ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരബരയിൽ ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനാകുന്നത് ലക്ഷ്മണാണ്. ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ലക്ഷ്മൺ. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് ദ്രാവിഡ്- രോഹിത് ശര്‍മ്മ സഖ്യം പരിശീലകനും നായകനുമായി ചുമതലയേറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാണ് പുറത്തായത്.

Related Articles

Latest Articles