ലിവര്‍പൂള്‍: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം . ബോക്‌സിങ് വനിതാ വിഭാഗത്തില്‍ ജാസ്മിന്‍ ലംബോറിയയും മീനാക്ഷി ഹൂഡയും സ്വര്‍ണം നേടി. 57 കിലോഗ്രാം വിഭാഗത്തില്‍ പാരീസ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ പോളണ്ടിന്റെ ജൂലിയ സെറമെറ്റയെ 4-1നാണ് ജാസ്മിന്‍ പരാജയപ്പെടുത്തിയത്. 24-കാരിയായ ജാസ്മിന്റെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പാണിത്.
48 കിലോഗ്രാം വിഭാഗത്തില്‍ പാരീസ് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ കസാഖ്‌സ്താന്റെ നാസിം കിസൈബായിയെ പരാജയപ്പെടുത്തിയാണ് മീനാക്ഷി ഹൂഡ സ്വര്‍ണമണിഞ്ഞത്. രണ്ടാം തവണയാണ് 24കാരിയായ മീനാക്ഷി രാജ്യത്തിനായി സ്വര്‍ണം നേടുന്നത്.
ഒളിമ്പിക് ഇതര ഭാരവിഭാഗങ്ങളില്‍ നൂപുര്‍ ഷിയോറാന്‍ വെള്ളിയും പൂജ റാണി വെങ്കലവും നേടി.

