മേപ്പടിയാനിൽ കഥാപാത്രങ്ങളിലെ പേരുകളിൽ വർഗ്ഗീയത ആരോപിക്കുന്നവർ മിന്നൽ മുരളിയുടെ ഇൻട്രോ ഒന്നും കണ്ടില്ലേ.. ഗീവർഗ്ഗീസ് പുണ്യാളൻ വന്നു ഹിന്ദു തമ്പ്രാക്കന്മാരെ അമ്പെയ്തു കൊല്ലുന്ന അതേ തീം ഹിന്ദു വില്ലനിൽ നിന്ന് ജനതയെ രക്ഷിച്ച് ക്രിസ്ത്യൻ അതിമാനുഷൻ ആവർത്തിക്കുകയാണല്ലോ.. പുണ്യാളൻ പാമ്പെന്ന് പറയപ്പെടുന്ന ഒരു അയഥാർത്ഥ ജീവിയെ കുന്തത്തിനു കുത്തുന്നതല്ലാതെ ഇങ്ങനൊരു കഥ ആരും കേട്ടിട്ടില്ലെങ്കിലും നമ്മൾ സിനിമ ആസ്വദിച്ചു.
ലോകം മുഴുവൻ അത് പ്രദർശിപ്പിച്ചിട്ടും ഏതെങ്കിലും സംഘിയോ RSS/BJP അനുഭാവ ഗ്രൂപ്പുകളോ ഹിന്ദുവിരോധം കാണിച്ച് ക്രിസ്ത്യാനികളേ പൊക്കുന്നേ എന്നും പറഞ്ഞ് ബേസിൽ ജോസഫിനെതിരെ വാളെടുത്തോ.. ബേസിൽ ജോസഫിനെ ആരെങ്കിലും ക്രിസ്ത്യൻ വർഗ്ഗീയവാദി ആക്കിയോ.. ടൊവിനോയെ ആരെങ്കില്ലും ക്രിഡാപ്പി എന്നു വിളിച്ചോ..
ഞങ്ങളുടെ അറിവിൽ ഇല്ല.
എന്നാൽ ഉണ്ണി മുകുന്ദൻ അയാളുടെ ഹിന്ദുവിശ്വാസം ഉയർത്തിപ്പിടിച്ച് ഹനുമാൻ വിഗ്രഹം പിടിച്ചു നിൽക്കുന്ന പടമിട്ടാൽ അത് സംഘിസം….
അദ്ദേഹം നാഷണലിസ്റ്റ് സ്റ്റാൻഡെടുത്താൽ അത് ഹിന്ദു വർഗ്ഗീയത….
ഹിന്ദു ചിഹ്നങ്ങൾ വന്നാലോ ഹിന്ദുവിശ്വാസം ഉള്ള നായകൻ ആയാലോ സംഘിവർഗ്ഗീയത ഒളിച്ചുകടത്തൽ….
എന്നാൽ തിരിച്ച് ഹിന്ദുക്കളെ വില്ലന്മാരാക്കുന്ന, ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന ചിത്രങ്ങൾ എടുത്താൽ അത് പുരോഗമനവും ഇല്ലാത്ത ഫാസിസത്തെ പ്രതിരോധിക്കലും.
ഇത് പറയുന്നതാരാ… കമ്മിത്തോലിൽ ഒളിച്ചിരുന്ന് വെറുപ്പ് പടർത്തുന്ന ക്രിഡാപ്പികളും സുഡാപ്പികളും പിന്നെ അവരുടെ പിന്തുണ കണ്ട് ഐഡന്റിറ്റിയെ വ്യഭിചരിക്കുന്ന മണ്ടൻ കമ്മികളും. ഇവന്മാരുടെ ഹിന്ദുവിരോധത്തിന്റെ മറ മാത്രമാണ് സംഘി ചാപ്പയടിച്ച് ജൂതന്മാരെ ഇല്ലാതാക്കിയതുപോലെ ഹിന്ദുവിശ്വാസികളെ ഇല്ലാതാക്കാം എന്ന വ്യാമോഹം. കാശ്മീരിൽ സംഘത്തേക്കാൾ ശക്തമാരുന്ന കമ്മികൾ ഉണ്ടായിട്ടും അവരാരും ഹിന്ദു പണ്ഡിറ്റുകളെ രക്ഷിച്ചിരുന്നില്ല. പണ്ഡിറ്റുകളാകട്ടെ ലെഫ്റ്റിസ്റ്റ് ലിബറലുകളും സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചവരും. ഒടുവിൽ ജൂതവത്കരിച്ച് ഇരയാക്കി മുസ്ലിങ്ങൾ അവരെ വംശഹത്യ നടത്തി താഴ് വരയിൽ നിന്ന് ഓടിച്ചപ്പോൾ അഭയം കൊടുക്കാൻ ആദ്യം വന്നത് ഹിന്ദു സ്വത്വവാദി ശിവസേനയുടെ ബാൽ താക്കറെ ആയിരുന്നു. കമ്യൂണിസ്റ്റുകളോ ഇടത് കോൺഗ്രസ്സ് ടീമോ വർഷങ്ങളോളം ഈ വംശഹത്യ മിണ്ടിയില്ല.
സംഘികളെന്ന ചാപ്പകുത്തി സംഘികളെ അപരവത്കരിച്ച് കേരളസമൂഹത്തിൽ നിന്ന് ഹിന്ദു ഐഡന്റിറ്റിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഓരോ ഹിന്ദു ലിബറലിന്റെയും അവസ്ഥ പണ്ഡിറ്റ് ലിബറലുകളുടെ ആയിരിക്കും. അതുവരെ മതേതരം പറഞ്ഞ് കൂടെ നിന്ന ലിബറൽ മുസ്ലിങ്ങൾക്ക് പോലും അവരെ പ്രതിരോധിക്കാൻ ആവാതെ വരും.
നാലുവോട്ടിനും സെകുലർ ഫാഷനും വേണ്ടി സ്വന്തം ഐഡന്റിറ്റിയെ വ്യഭിചരിക്കുന്ന എല്ലാ അവനും ചരിത്രം പഠിക്കേണ്ടത് അതിലെ തെറ്റുകൾ വർത്തമാനകാലത്ത് ആവർത്തിക്കാതിരിക്കാനാണ്.
ഒരു ലിബറലിനും മതഭ്രാന്ത് മൂത്ത് അവരുടെ ദൈവത്തിനായ് ചാകാൻ തുനിഞ്ഞിറങ്ങുന്ന ഒരു കൂട്ടരെ ഫലപ്രദമായി നേരിടാൻ കഴിയില്ല എന്നത് മാപ്പിള ലഹളകാലത്തെ ഗാന്ധിയന്മാരിൽ നിന്നും പഠിക്കേണ്ട പാഠമാണ്. അതിനെ പ്രതിരോധിക്കാൻ ഒരു ഹിന്ദു റൈറ്റ് വിംഗിനേ സാധിക്കൂ.. അല്ലാതെ ഇസ്ലാമിസ്റ്റുകളുടെ മുട്ടിലിഴയുന്ന ഇടതുപക്ഷത്തിന് സാധിക്കുമോ? ക്രിഡാപ്പികളായ ഇവാഞ്ചലിസ്റ്റുകൾ ഇസ്ലാമിസ്റ്റുകൾക്കുള്ള നേർച്ചക്കോഴികൾ മാത്രമാണെന്ന് ലോകം മുഴുവനും തെളിയിക്കുന്നും ഉണ്ട്.
അതുകൊണ്ട് സിനിമയിലെ കഥാപാത്രങ്ങളുടെ പേരുവച്ച് വർഗ്ഗീയതയാരോപിക്കുന്നവർ മറ്റ് സമാനഹിന്ദുവിരുദ്ധ ചിത്രങ്ങൾ കാണാതെ പോകുന്നത് യാദൃശ്ചികമല്ലെന്ന ഉറപ്പ് ഇന്ന് സംഘിയാകുന്ന ഓരോരുത്തർക്കും ഉണ്ട്. ഹിന്ദുവിരുദ്ധ ചിത്രങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെങ്കിൽ ഹിന്ദു അനുകൂല ചിത്രങ്ങൾ എടുക്കാനും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. മേപ്പടിയാൻ എന്ന ചിത്രം ഹിന്ദു പൊളിറ്റിക്സ് അല്ല പറയുന്നതെങ്കിലും അതിനെ സംഘിചാപ്പയടിച്ച് നശിപ്പിക്കാനുള്ള കമ്മിത്തോലിട്ട ചെന്നായ്ക്കളുടെ ശ്രമം വിജയിക്കില്ല എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.
നല്ല സിനിമയാണേൽ പ്രേക്ഷകൻ കാണുന്ന, ആസ്വദിക്കുന്ന ഒരു സമൂഹം ആണ് ഇവിടെ ഉണ്ടായി വരേണ്ടത്.
ദേവീ വിഗ്രഹത്തിൽ കാർക്കിച്ചുതുപ്പുന്ന സിനിമയിറങ്ങി ഹിന്ദുവിശ്വാസികൾ കണ്ടുവിജയിപ്പിച്ച് അവാർഡും കൊടുത്ത നാടാണിത്. ഇറങ്ങിയ കാലത്ത് ഏറ്റവുമധികം കളക്ഷൻ കിട്ടിയത് ഹിന്ദുദേവന്മാരെ മാത്രം ഏകപക്ഷീയമായി ട്രോളുന്ന മറ്റുള്ളതിന്റെ നാമമാത്രമായ വിമർശനം ഉള്ള അമീർ ഖാന്റെ പികെ എന്ന ചിത്രത്തിനായിരുന്നു. ഈ സംഘികൾ ഭരിയ്ക്കുന്ന ഇന്ത്യാ മഹാരാജ്യത്താണ് മുസ്ലിംസും ക്രിസ്ത്യൻസും സൂപ്പർസ്റ്റാറുകളായി ജീവിതം ആസ്വദിക്കുന്നത്.
സംഘികളും അവർ പ്രതിനിധാനം ചെയ്യുന്നു എന്നുകരുതുന്ന ഹിന്ദുവിശ്വാസികളും വർഗ്ഗീയർ ആയിരുന്നെങ്കിൽ അന്യമത സെലിബ്രിറ്റികൾ ഇസ്ലാമികരാജ്യങ്ങളിലെപ്പോലെ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അങ്ങനെയുള്ള ലിബറൽ ഹിന്ദുസമൂഹത്തിൽ ചിലരെ എങ്കിലും വർഗ്ഗീയമായി ചിന്തിപ്പിക്കുന്നതാണ് കമ്മിത്തോലിട്ട മതജീവികൾ മുന്നോട്ടുവയ്ക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം. നമ്മൾ മലയാളികൾ ഇന്നിത് അനുവദിച്ചുകൊടുത്താൽ അത് ഇടയ്ക്കിടെ പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനും ലിബറലിസത്തിനും സമത്വത്തിനും ഒക്കെ മുകളിൽ കാർക്കിച്ചു തുപ്പുന്നപോലിരിക്കും.
മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗികൾ കമ്മിത്തോലിട്ട മതജീവികളും അവരെ കയ്യടീക്കുവേണ്ടി പിന്തുണയ്ക്കുന്ന ലിബറൽ അഭിനയക്കാരും ആണ്.
ഇത് ഒരു മേപ്പടിയാനിൽ അവസാനിക്കാനും പോകുന്നില്ല. സംഘിയാകുക എന്ന ഞങ്ങളുടെ തിരഞ്ഞെടുപ്പിനെ ഓരോ ദിവസവും അർത്ഥവത്താക്കുന്നതിൽ കമ്മിത്തോലിട്ട, ലിബറൽ തോലിട്ട മതജീവികളോട് ഞങ്ങൾക്ക് നന്ദിയുണ്ട്.
പ്രതിരോധം ഹിന്ദു എന്ന നിലയിലേക്കാളുപരി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജീവിക്കുന്ന ഞങ്ങളുടെയും അവകാശമാണ്.

