Saturday, October 3, 2026

ഉറക്കമില്ല; പള്‍സര്‍ സുനി‍യെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്.

തൃശ്ശൂരിലെ മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിഭാഗത്തിലാണ് സുനിയെ ചികിത്സിച്ചത്. മാനസിക സംഘര്‍ഷമാണ് ഉറക്കകുറവിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പള്‍സര്‍ സുനിയെ ആശുപത്രിയിലെത്തിച്ചത്. വൈകുന്നേരത്തോടെ പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

അതേസമയം, കേസിലെ വിഐപിയെ കുറിച്ച്‌ പള്‍സര്‍ സുനിക്ക് അറിയാമെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയില്‍ നിന്നും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ അറിയാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Related Articles

Latest Articles