Sunday, October 4, 2026

പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

സിരോഹി: പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനമായ മിഗ് 27 തകര്‍ന്നു വീണു. ഇന്ന് രാവിലെ രാജസ്ഥാനിലെ സിരോഹിയിലായിരുന്നു സംഭവം. പരിശീലനത്തിനായി ഉത്തര്‍ലേ ക്യാംപില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് സമീപ പ്രദേശത്തെ ഗ്രാമത്തില്‍ തകര്‍ന്നു വീണത്.

യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി രക്ഷപെട്ടെന്ന് അധികൃത‌ര്‍ വ്യക്തമാക്കി. വിമാനം തകര്‍ന്നു വീണ് ഗ്രാമപ്രദേശത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. ​സോവിയറ്റ്​ ഭരണകാലത്ത്​ 1980കളിലാണ്​ മിഗ്​ 27 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി എത്തുന്നത്​. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലും മിഗ്​ 27 പ​ങ്കെടുത്തിട്ടുണ്ട്​​.

Related Articles

Latest Articles