Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 50 |
മോദി 2.0 + കശ്മീർ 370 + അയോദ്ധ്യ + സിഎഎ = വാഗ്ദാന പാലനം |
സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായക്കാരെ, സാദര പ്രണാമം. നമ്മുടെ ലേഖന പരമ്പര 50 ഭാഗങ്ങൾ പൂർത്തിയായിരിയ്ക്കുന്ന ഈ സന്തോഷ വേളയിൽ ഇതുവരെ പിന്തുണച്ച ഏവർക്കും നന്ദി അറിയിയ്കുന്നു. മാത്രമല്ല, കഴിഞ്ഞ തവണ അവസാന ഖണ്ഡികയിലെ തീയതികളിൽ ഏപ്രിൽ എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. അത് മെയ് എന്ന് തിരുത്തി വായിയ്ക്കും എന്ന പ്രതീക്ഷയോടെ പുതിയ ഭാഗങ്ങളിലേക്ക് കടക്കാം. 2019ലെ പൊതു തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ വന്ന ഘട്ടം വരെയാണ് കഴിഞ്ഞ തവണ നമ്മൾ നിറുത്തിയത്.

എക്സിറ്റ് പോളിൽ ഭാരതീയ ജനതാ പാർട്ടിയുടെ വൻ വിജയമാണ് സൂചിപ്പിയ്ക്കപ്പെട്ടിരുന്നത്. തുടർന്നുള്ള 3 ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്ത്വത്തിൽ നടന്ന പൊറാട്ടു നാടകങ്ങൾക്കും ഇന്ത്യ സാക്ഷിയായി. മോക് വോട്ടുകൾക്കും മറ്റും ഉപയോഗിച്ചിരുന്ന കാലാവധി കഴിഞ്ഞ വോട്ടിങ് യന്ത്രങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് വാഹനങ്ങളിൽ കയറ്റി മാറ്റുന്ന കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്ന പ്രവൃത്തി വഴിയിൽ തടഞ്ഞ് അതിൻ്റെ വീഡിയോ എടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് ബിജെപി വോട്ടിങ് മെഷീൻ അട്ടിമറിയ്ക്കുന്നു എന്ന് ഘോരമായി വാദിച്ചു ഇക്കൂട്ടർ. മാത്രമല്ല പ്രതിപക്ഷം ഒന്ന് ചേർന്ന് രാഷ്ട്രപതിയെ സന്ദർശിച്ച് സർക്കാറുണ്ടാക്കുവാൻ ആദ്യം ഞങ്ങളെ ക്ഷണിയ്ക്കണം എന്ന് ആവശ്യപ്പെട്ടു. റിസൾട്ട് അതുവരെയും വന്നിട്ടില്ല എന്ന് നാം ചിന്തിയ്ക്കണം.

അങ്ങനെ കൂട്ടലും കിഴിയ്ക്കലുമെല്ലാം കഴിഞ്ഞ് ആ ദിനം വന്നെത്തി 2019 മെയ് 23. രാവിലെ തന്നെ ടെലിവിഷൻ ചാനലുകളെല്ലാം കലാപരിപാടി തുടങ്ങി. ആദ്യഫല സൂചനകൾ വന്നു തുടങ്ങിയപ്പോൾ തന്നെ എൻഡിഎ അപ്രമാദിത്വം കാട്ടി. വോട്ടെണ്ണൽ പ്രക്രിയയുടെ ലൈവ് പ്രക്ഷേപണം ഒരു മണിയ്ക്കൂറുകൾ പിന്നിടുമ്പോഴും ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറി. കഴിഞ്ഞ തവണ മോദി തരംഗമായിരുന്നു എങ്കിൽ ഇത്തവണ മോദി സുനാമിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 21 സീറ്റുകൾ അധികമായി കരസ്ഥമാക്കിക്കൊണ്ട് 303 സീറ്റുകൾ ബിജെപി നേടി. 37.36% വോട്ടുകളുടെ അകമ്പടിയോടെ എൻഡിഎ 353 സീറ്റുകൾ നേടി അധികാരസോപാനത്തിലേയ്ക്ക് വീണ്ടും എത്തിച്ചേർന്നു. നരേന്ദ്രമോദി എന്ന ജനകീയ അതികായൻ്റെ അധീശത്വം ജനമനസുകളിൽ വീണ്ടും ഊട്ടിയുറപ്പിയ്ക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കാരെ ആനന്ദാതിരേകത്തിൽ ആറാടിച്ചു. രാഷ്ട്ര സ്നേഹികളുടെ ഹൃദയം തുടികൊട്ടി. കഴിഞ്ഞ തവണത്തേക്കാൾ 8 സീറ്റുകൾ കൂടുതലായി ലഭിച്ച് 52 സീറ്റുകൾ കോൺഗ്രസ്സിന് ലഭിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല.

അങ്ങനെ ആദ്യമായി ഒരു കോൺഗ്രസ്സ് ഇതര സർക്കാരിന് ഇന്ത്യയിൽ രണ്ടാമൂഴം ലഭിയ്ക്കുകയാണ്. കഴിഞ്ഞ സർക്കാരിലെ പല പ്രമുഖരും ഇത്തവണത്തെ സർക്കാരിൽ നിന്നും ഒഴിവാക്കപ്പെട്ടു. അവരിൽ പ്രധാനികളായിരുന്നു സുഷമാജിയും അരുൺ ജെയ്റ്റ്ലിജിയും. ഇവരെ ഒഴിവാക്കിയത് ആരോഗ്യ കാരണങ്ങളായിരുന്നു. എന്നാൽ ഇത് നരേന്ദ്രമോദിയുടെ ഏകാധിപത്യ സ്വഭാവം മൂലമാണെന്ന് ദോഷൈക ദൃക്കുകൾ പറഞ്ഞ് പ്രചരിപ്പിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത്ഷാ ഈ സർക്കാരിലെ ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തുകൊണ്ട് സർക്കാരിൻ്റെ ഭാഗമായി. മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ എസ്. ജയശങ്കർ വിദേശകാര്യ മന്ത്രാലയ മന്ത്രിയായി. മെയ് 30ന് സത്യപ്രതിജ്ഞ നടന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി കേരളത്തിൽ നിന്നും ശ്രീ. വി. മുരളീധരൻ അവർകളും സർക്കാരിൻ്റെ ഭാഗമായി.

പാർലമെന്‍റിലെ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കേരള എംപി കൊടിക്കുന്നിൽ സുരേഷിനെ സോണിയ മദാമ്മ കണ്ണുരുട്ടി പേടിപ്പിച്ച് രാജ്യത്ത് ഭാഷാപരമായ വിവാദം ഉണ്ടാക്കുവാനായി ഉദ്യമിച്ചത് വാർത്തയായി. ഇതിനുശേഷം ചില സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹിന്ദു ജനക്കൂട്ടം മുസ്ലീങ്ങളെ നിർബന്ധിപ്പിച്ച് വന്ദേമാതരം വിളിപ്പിയ്ക്കുകയും ജയ് ശ്രീറാം വിളിപ്പിയ്ക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ ജൂൺ മാസത്തിൽ പലപ്പോഴായി പ്രചരിപ്പിയ്ക്കപ്പെട്ടു. ഇത് ഒച്ചപ്പാടുണ്ടാക്കി. ജൂലൈ മാസത്തിൽ ജനസംഖ്യാ നിയന്ത്രണ നിയമം പുതിയ സർക്കാർ കൊണ്ടുവന്നു. ജൂലൈ 30ന് മുത്തലാക്ക് ഇന്ത്യയിൽ നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ നിയമം പാസാക്കി. ഈ ഘട്ടത്തിലെല്ലാം ബിജെപി നേരിട്ട ദുരിതം എന്തെന്നാൽ രാജ്യസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷെ മറ്റു കക്ഷികളെ ചേർത്ത് അതിനെയൊക്കെ സമർത്ഥമായി മറികടക്കുവാൻ ബിജെപിയ്ക്ക് സാധിച്ചു.

ഇനിയാണ് ശരിയ്ക്കുമുള്ള വെടിക്കെട്ട് നടന്നത്. ഓഗസ്റ്റ് ആദ്യ വാരം തന്നെ കാശ്മീരിലേക്ക് സിആർപിഎഫിൻ്റെ കൂടുതൽ കമ്പനികൾ നിയോഗിയ്ക്കപ്പെട്ടു. ഇതേക്കുറിച്ചുള്ള വാർത്തകൾ പത്രത്തിൽ വന്നു. പലരും ഇതെന്തിന് എന്ന് പൂജ്യം പൂജ്യം സംസാരിച്ചു. ബിജെപിയുടെ പ്രകടന പത്രികയിൽ കശ്മീരിൻ്റെ 370 എടുത്തു കളയും എന്ന വാഗ്ദാനം ജനസംഘ് കാലഘട്ടം മുതൽക്കേ ഉള്ളതാണ്. ഇതേവരെ അതേക്കുറിച്ചുള്ള പറച്ചിൽ അല്ലാതെ ഒന്നും തന്നെ ബിജെപി ചെയ്തിരുന്നില്ല അതിനാൽ ആ സാദ്ധ്യത പലരും തള്ളിക്കളഞ്ഞു. എന്നാൽ പലതും മറക്കാനോ പൊറുക്കാനോ സംഘപരിവാർ തയ്യാറായിരുന്നില്ല. കശ്‍മീരിനു വേണ്ടിയുള്ള ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനം ഒരു കനലായി നെഞ്ചിലേറ്റിയ ആർഎസ്എസ് അതിൻ്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി നേതൃത്വം നൽകിയ കേന്ദ്രസർക്കാർ ആർഎസ്എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെത്തുടർന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ കൊണ്ടുവന്ന ബിൽ പ്രകാരം ഓഗസ്റ്റ് 5ന് കശ്മീരിൻ്റെ ‘ആർട്ടിക്കിൾ 370’ പിൻവലിച്ചു. അതോടെ കശ്മീർ ഇന്ത്യയിലെ ഒരു സാധാരണ കേന്ദ്രഭരണ പ്രദേശമായി മാറി. ലഡാക്കും ജമ്മുവും വ്യത്യസ്തമാക്കി.

ആദ്യം രാജ്യസഭയിൽ പാസാക്കിയ ബിൽ പിന്നീട് ലോക്സഭയിൽ പാസ്സാക്കപ്പെട്ടു. ഘോരമായ ചർച്ചകൾ പാർലമെന്‍റിൽ സംഭവിച്ചു. അർബൻ നക്സൽ, കമ്യുണിസ്റ്റ്, ജിഹാദി സർക്കിളിൽ നിന്നുള്ള എതിർപ്പുകളൊഴിച്ചാൽ പൊതുവെ ഇന്ത്യ മുഴുവൻ ഈ നടപടിയെ സ്വാഗതം ചെയ്തു. ഫാറൂഖ് അബ്ദുല്ലയുടെ റോഷ്‌നി നിയമവും ഇതോടെ റദ്ദാക്കപ്പെട്ടു. സർക്കാർ വസ്തുക്കളടക്കമുള്ള നിരവധി ഭൂമി കയ്യേറ്റങ്ങൾ ഇതോടെ നിയമ വിരുദ്ധമായി. ഉടൻ തന്നെ കാശ്മീരികൾക്ക് (മുസ്ലീങ്ങൾക്ക്) കൃഷിഭൂമി നഷ്ടപ്പെട്ടേ എന്നും പറഞ്ഞു ഇന്ത്യയിലെ മുസ്ലിം നേതൃത്വം രംഗത്തെത്തി. കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർത്ത സർക്കാരാണ് ബിജെപി സർക്കാർ. ഇതുവരെയുള്ളതിലെ അവസാനത്തെ ‘മിലാന’ ആയിരുന്നു ഇത്. ഇങ്ങനെ രാഷ്ട്രത്തെ കൂട്ടിച്ചേർത്ത് ഒന്നാക്കി കൊണ്ടുപോകുവാൻ ഉരുക്കുമുഷ്ടിയുമായി നരേന്ദ്രമോദി 56 ഇഞ്ച് നെഞ്ചുമായി കളത്തിലിറങ്ങി. അസുഖ ബാധിതയായി ആശുപത്രിയിലായിരുന്ന മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സന്തോഷാതിരേകത്താൽ ഇത്രയും കാലം താൻ കാത്തിരുന്ന ഈ നിമിഷം സംഭവിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.

2019 ഓഗസ്റ്റ് 6ന് സുഷമാജി അന്തരിച്ചു. രാജ്യം കരഞ്ഞു. ബിജെപിയിൽ ഉയർന്നുവന്ന വനിതാ നേതാക്കളിൽ ജനഹൃദയങ്ങൾ കവർന്ന മറ്റൊരു നേതാവ് ഇതുപോലെ ഉണ്ടായിട്ടില്ല. കശ്മീർ ഇന്ത്യയുടെ പരിപൂർണ നിയന്ത്രണത്തിലാകുന്നത് കൺകുളിർക്കെ കണ്ടുകൊണ്ട് സുഷമാജി ഭാരത ഭൂമിയോട് എന്നെന്നേയ്ക്കുമായി വിടചൊല്ലി. ഇതേസമയമൊക്കെ മുമ്പ് സുഷമാജിയെ സർക്കാരിൽ നിന്ന് ഒഴിവാക്കിയത് മോദിയുടെ കൊള്ളരുതാഴികയാണ് എന്ന് പറഞ്ഞ ദുരന്തരന്മാരൊന്നും മറിച്ചു പറഞ്ഞില്ല.

കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇസ്ലാമിസ്റ്റുകൾക്കും ഈ നടപടി അത്രയ്ക്കും സുഖിച്ചില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ്റെ അതെ സ്വരവുമായി അവർ ഇന്ത്യയിൽ കുരച്ചു. സൈനികർ സന്തോഷത്താൽ മതിമറന്നു. കശ്മീർ തോക്കിൻ കുഴലിന് മുമ്പിൽ സുരക്ഷിതമായി. കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളെയും കരുതൽ തടങ്കലിലാക്കി ഇന്ത്യയുടെ കരുത്ത് ഇസ്ലാമിനെ ബോദ്ധ്യപ്പെടുത്തി. നരേന്ദ്രമോദി എന്ന ശക്തൻ്റെ ഒപ്പം അമിത്ഷാ എന്ന ചാണക്യനും ഒത്തുചേർന്ന് രാജ്യത്തെ മുമ്പോട്ടു കൊണ്ടുപോയി. ദേശീയ വികാരം ഉണർന്നു. പൊതുജനം സന്തോഷിച്ചു. ആർഎസ്എസ് ശാഖകളിൽ പണ്ടുമുതൽ കളിയ്ക്കുന്ന കളിയായ ‘കശ്മീർ കിസ്‌കാ, കശ്മീർ ഹമാരാ’ എന്ന കളിയുടെ അർഥം സ്വയംസേവകർക്ക് കൃത്യമായി ബോദ്ധ്യപ്പെട്ടു.

കാശ്മീരിൽ ഇൻ്റർനെറ്റ് നിയന്ത്രണമൊക്കെ സർക്കാർ ഏർപ്പെടുത്തിയിരുന്നു. അതേച്ചൊല്ലി കോൺഗ്രസ് കമ്യുണിസ്റ്റ് ജിഹാദി കോട്ടേറിയ അലമുറയിട്ടു. കാശ്മീരി പണ്ഡിറ്റുകൾക്ക് ഇതുവരെ അവരുടെ വീടുകളിൽ പോകുവാൻ കഴിയാത്ത കാശ്മീരിൽ ഇൻ്റർനെറ്റ് ഇല്ലാതെ ദുഖിയ്ക്കുന്ന മുസ്ലീമിൻ്റെ ദുഖമാണ് ഇവരെ അലോസരപ്പെടുത്തിയത്. നെഹ്‌റു ചെയ്ത തെറ്റ് തിരുത്തിയ ബിജെപി സർക്കാരിന് ജനപ്രീതി വർദ്ധിച്ചു. 370 എടുത്തു കളഞ്ഞാൽ ഈ നാട്ടിൽ എന്തൊക്കെയോ സംഭവിയ്ക്കും എന്നൊക്കെ പറഞ്ഞു നടന്ന കോൺഗ്രസ്സുകാർക്ക് മിണ്ടാട്ടം മുട്ടി. കാശ്മീരിൽ ക്രമസമാധാന പ്രശ്‍നങ്ങളും ഭീകരവാദ പ്രശ്‍നങ്ങളും ഉണ്ടായെങ്കിലും ഇന്ത്യ അതിനെ സമർത്ഥമായി നേരിട്ടുകൊണ്ടിരുന്നു. ഹിദായത്ത് ആവശ്യമുള്ള ജിഹാദികൾക്ക് ഇന്ത്യൻ പട്ടാളം അത് കൃത്യമായി വിതരണം ചെയ്തുപോന്നു. ഇതേസമയം ബിജെപിയുടെ പ്രകടന പത്രികയിൽ ഇനിയും എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്ന അന്വേഷണത്തിലായി സാമാന്യജനം.

യുപിഎ സർക്കാരിൽ അഴിമതി നടത്തിയ കോൺഗ്രസ്സ് മന്ത്രിയ്‌ക്കെതിരായ നടപടിയുമായി ഭരണകൂടം നീങ്ങി. സിബിഐ അന്വേഷിച്ചിരുന്ന ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിൻ്റെ പങ്ക് ബോധ്യപ്പെട്ട സിബിഐ അന്വേഷണ സംഘം ഓഗസ്റ്റ് 22ന് ഡൽഹിയിലെ അദ്ദേഹത്തിൻ്റെ വീട്ടുമതിൽ രാത്രിയിൽ ചാടിക്കടന്നു അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പണ്ട് ഒരു തെറ്റും ചെയ്യാതിരുന്ന അമിത്ഷായെ ജയിലിലടച്ച അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരം ഇന്ന് അഴിമതിക്കേസിൽ ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ജയിലിൽ കിടക്കുകയാണ്. കോൺഗ്രസിന് പലതും മനസിലായി വരികയായിരുന്നു. സംഘപരിവാർ ഒന്നും മറക്കില്ല, ഒന്നും പൊറുക്കില്ല. ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയെ തുടർന്ന് 2019 ഓഗസ്റ്റ് 24ന് മുൻ മന്ത്രിയും ബിജെപി നേതാവുമായ അഡ്വ. അരുൺ ജെയ്റ്റ്‌ലി ആന്തരിച്ചു. ബിജെപി ദുഖത്തിലാണ്ടു. ഇതേസമയമൊക്കെ മുമ്പ് അദ്ദേഹത്തെ സർക്കാരിൽ നിന്ന് ഒഴിവാക്കിയത് മോദിയുടെ കൊള്ളരുതാഴികയാണ് എന്ന് പറഞ്ഞ ദുരന്തരന്മാരൊന്നും മറിച്ചു പറഞ്ഞില്ല

അമേരിയ്ക്കയുടെ മണ്ണിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ സ്വീകരണ പരിപാടിയായി ഹൌഡി മോദി എന്ന പ്രോഗ്രാം ഹൂസ്റ്റണിലെ ടെക്സാസിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ഷെയർഡ് ഡ്രീംസ് ബ്രൈറ്റ് ഫ്യൂച്ചേഴ്സ് റാലിയിൽ സെപ്റ്റംബർ 22ന് സംഭവിച്ചു. 50,000 ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മോദിജിയും അമേരിയ്ക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പും കളം നിറഞ്ഞു. വരാൻ പോകുന്ന അമേരിയ്ക്കൻ പൊതു തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി മോദിജി ഈ പരിപാടിയിൽ വച്ച് വോട്ടഭ്യർത്ഥന നടത്തിയത് വിവാദമാവുകയും ചെയ്തു. ഇത് അർബൻ നക്സൽ ജിഹാദി കോട്ടേറിയ പ്രശ്‌നമാക്കി എന്നാൽ കശ്മീരിൻ്റെ അലയൊലികൾ ഇതിനിടെയൊന്നും അവസാനിച്ചിട്ടുണ്ടായിരുന്നില്ല ഈ ചർച്ചകൾ അങ്ങനെതന്നെ നടന്നുവന്നു.

ഒക്ടോബർ 24ന് സിഖ് തീർത്ഥാടകർക്കായി പാകിസ്താനിലെ കർത്താപ്പൂർ ഇടനാഴി തുറന്നു കൊടുക്കുവാൻ ഇന്ത്യാ പാകിസ്ഥാൻ ധാരണയുണ്ടാക്കി മോദി സർക്കാർ. തണുപ്പ് കാലമായ ഈ സമയങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി നഗരത്തിലെ അന്തരീക്ഷ വായു മലിനമാണെന്നും താഴ്ന്ന നിലവാരമാണെന്നുമുള്ള വാർത്തകൾ വന്നുകൊണ്ടിരുന്നു. ഈ സമയങ്ങളിൽ ഒരു സുപ്രധാന കേസിലെ വിധി വരാനിരിയ്ക്കുകയായിരുന്നു. കഴിഞ്ഞ 28 വർഷങ്ങളായി ഇന്ത്യയെ പിടിച്ചുലച്ചുകൊണ്ടിരുന്ന ഒരു കേസിൻ്റെ വിധി. അയോദ്ധ്യാ വിധി.

വാദമെല്ലാം അവസാനിച്ച കേസിൻ്റെ വിധി പറയുവാനായി ഒരുങ്ങും മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ. രഞ്ജൻ ഗോഗോയ് സംസ്ഥാന പോലീസ് ചീഫുമാരെ വിളിച്ചു വരുത്തി ക്രമസമാധാന നിലയെക്കുറിച്ചും നടപടികളെക്കുറിച്ചും ആരാഞ്ഞു. കേന്ദ്രസർക്കാർ എല്ലായിടങ്ങളിലും സുരക്ഷ ശക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങൾ കർശന നിരീക്ഷണത്തിലായി. വിധി എന്തായാലും സംയമനം പാലിയ്ക്കണമെന്ന് ആർഎസ്എസ് മേധാവി നിർദ്ദേശം നൽകി. ഈ വിഷയത്തെപ്പറ്റി നിലവിൽ ആരും സംസാരിയ്ക്കരുതെന്ന് സംഘപരിവാറിൽ ഒരു അനൗദ്യോഗിക കീഴ്വഴക്കം വന്നു.

ഒടുവിൽ 2019 നവംബര്‍ 09ന് സുപ്രീം കോടതി വിധിയെത്തി. അയോദ്ധ്യക്കേസിൽ തർക്കഭൂമി കേന്ദ്ര ട്രസ്റ്റിന് നൽകി. ഇവിടെ ക്ഷേത്രം നിര്‍മിക്കാം. പകരം തർക്കഭൂമിക്കു പുറത്ത് പള്ളിക്കായി അ‍ഞ്ചേക്കര്‍ നൽകും. ഇതായിരുന്നു വിധിയുടെ രത്നച്ചുരുക്കം. ഹിന്ദുക്കളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റപ്പെട്ടു. ബിജെപിയുടെ പ്രകടന പത്രികകളിൽ കാലങ്ങളായി ഇടം പിടിച്ചിരുന്ന അയോദ്ധ്യ രാമക്ഷേത്രം എന്ന ആവശ്യം കൂടെ പരിഹരിയ്ക്കപ്പെട്ടു. ചരിത്ര രേഖകൾ വച്ച് വാദിച്ച ഹിന്ദു വിഭാഗത്തിന് മുതിർന്ന അഡ്വ. പരാശരനാണ് നേതൃത്വം നൽകിയിരുന്നത്.

രാജ്യം ഒന്നടങ്കം ഇതിനോട് യോജിച്ചു. പക്ഷെ ആഹ്ലാദ പ്രകടനങ്ങൾക്ക് ആരും ശ്രമിച്ചില്ല. ആർഎസ്എസ് വിജയം നേടിയെങ്കിലും സുഗ്രീവാജ്ഞ പോലെ മോഹൻ ഭാഗവതിൻ്റെ നിർദ്ദേശം സ്വയംസേവകരുടെ തലയ്ക്കു മുകളിൽ ഉണ്ടായിരുന്നതിനാൽ ഒന്നും സംഭവിച്ചില്ല.

‘തിമിർപ്പിൽ മുങ്ങിടാതെയും എതിർപ്പിൽ മങ്ങിടാതെയും
ജ്വലിച്ചു നിൽപ്പതെ തഥേ പ്രഭാവ പൂർണ ശാഖകൾ’

എന്ന ഗണഗീത ശകലം അന്വർത്ഥമാക്കുകയായിരുന്നു ആർഎസ്എസ്. എൽ. കെ. അദ്വാനിയെപ്പോലുള്ള നേതാക്കൾ ആത്മസന്തോഷത്താൽ പുളകം കൊണ്ടു. അന്ന് തന്നോടൊപ്പം രഥയാത്രയിലെ പ്രബന്ധകായി പ്രവർത്തിച്ച നരേന്ദ്രമോദി ലക്ഷ്യം നേടിയിരിയ്ക്കുന്നു. സ്വർഗത്തിലിരുന്ന് വാജ്പേയ്ജിയും, അശോക് സിംഗാൾജിയും, സുഷമാജിയും, ജെയ്റ്റ്‌ലിജിയും, കോത്താരി സഹോദരന്മാരും മറ്റു കർസേവകരും രാമഭക്തരുമെല്ലാം ചേർന്ന് സന്തോഷം പങ്കിട്ടിട്ടുണ്ടാകും. ഹിന്ദുക്കൾക്ക് ആകമാനം സന്തോഷവും സമൂഹത്തിന് ആശ്വാസം പകരുന്നതുമായ ഈ വിധിയെ വിമർശിച്ചവരും കുറവല്ല.

കമ്യുണിസ്റ്റുകളായിരുന്നു കുത്തിത്തിരുപ്പുമായി ഇറങ്ങിയത്. അതെല്ലാം പൊതുജനം ചവറ്റുകുട്ടയിലെറിഞ്ഞു. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക് ഭീകരർ ബാബരി പള്ളി തിരിച്ചു പിടിയ്ക്കും എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയപ്പോൾ ബിഹാറിലെ മഥുര മസ്ജിദ് പിടിച്ചെടുക്കും എന്ന് പറഞ്ഞുകൊണ്ട് ബിജെപി തിരിച്ചടിച്ചു. അയോദ്ധ്യ ക്ഷേത്ര നിർമാണം കഴിയുമ്പോൾ അവിടെ പാകിസ്ഥാൻ ബോംബിട്ട് തകർക്കും എന്ന് ഒരു വിഭാഗം മുസ്ലീങ്ങൾ ആശ്വസിച്ചു.

ഇതിനിടെ അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിയ്ക്കുവാൻ ബിജെപി സർക്കാർ രംഗത്തിറങ്ങി. അതായിരുന്നു പൗരത്വ ഭേദഗതി നിയമം. സമാധാന പ്രിയരും സർവോപരി മതേതരരും ജനാധിപത്യ വിശ്വാസികളുമായ മുസ്ലീങ്ങൾക്ക് സർവ്വാധിപത്യം ലഭിച്ചപ്പോൾ മേല്പറഞ്ഞവയെല്ലാം പൂത്തുലഞ്ഞ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ഇന്ത്യയിലേയ്ക്ക് കുടിയേറിയ അഭയാർഥികളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധ, ജൈന വിഭാഗത്തിൽപ്പെട്ട മനുഷ്യർക്ക് ഇന്ത്യൻ പൗരത്വം എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലേക്ക് പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ട് 2019 ഡിസംബർ 11ന് അമിത്ഷാ രാജ്യസഭയിൽ ബില്ല് അവതരിപ്പിച്ചു പാസാക്കിയെടുത്തു.

ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരങ്ങളുമായി അമിത്ഷാ കളം നിറഞ്ഞു. എന്നാൽ കരുത്തു കാട്ടുവാൻ ഇസ്ലാം തീരുമാനിച്ചു. മേത്തന്മാരുടെയല്ലാം പൗരത്വം പോകും എന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ മുസ്ലീങ്ങളെ ഇളക്കിവിട്ടു. പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയുമായിരുന്നു ഇതിൻ്റെ പിന്നിലെ ചാലക ശക്തി. അവർ നിരവധി ടൂൾ കിറ്റുകളുമായി രംഗത്തിറങ്ങി. ദൈനംദിനാടിസ്ഥാനത്തിൽ നുണകൾ പ്രചരിപ്പിച്ചു. സമരം ചെയ്യാൻ റോഡിലിറങ്ങിയപ്പോൾ ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിൽ ശക്തമായ പോലീസ് നടപടികളുണ്ടായി. അല്ലാത്തിടത്തെല്ലാം ഇസ്ലാമിൻ്റെ പേക്കൂത്ത് നടന്നു. പൊതുജനം രണ്ടു ചേരിയായി.

തുടരും…

Related Articles

Latest Articles