Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 51
പൗരത്വ സമരത്തെ തകർത്ത കൊറോണ കൊറോണയെ തകർത്ത കാർഷിക നിയമം
സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

സി എ എയ്ക്ക് എതിരായ സമരം കത്തിക്കയറുവാൻ പോകുന്ന കാലഘട്ടത്തെക്കുറിച്ചായിരുന്നു നമ്മൾ പറഞ്ഞു നിറുത്തിയത്. ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങളും മഹല്ല് കമ്മറ്റികളുടെ ജാഥകളുമൊക്കെ നടന്നുവന്നു. മുസ്ലീങ്ങളുടെ പേയ്‌റോളിൽ ഉള്ള നിരവധി മാദ്ധ്യമ പ്രവർത്തകർ അവരുടെ റിപ്പോർട്ടിങ്ങിൽ പൗരത്വ നിയമത്തിനെതിരെ എഴുതുകയും പറയുകയും ചെയ്തു. ജെഎൻയു, ജാമിയമിലിയ തുടങ്ങിയ സർവ്വകലാശാലകളിലെ ആദർശപൂരിത വിദ്യാർഥികൾ വലിയ വായിൽ വർത്തമാനങ്ങളും ജാർഗൺസുമായി രംഗത്തിറങ്ങി. ഇതിൻ്റെ ബഹിസ്ഫുരണമായി 2020 ജനുവരി 5ന് ജെഎൻയുവിൽ എസ്എഫ്ഐ – എബിവിപി സംഘർഷമുണ്ടായി. ഇത് ഇടത് അനുകൂല ജിഹാദി മീഡിയ വലിയ വാർത്തയാക്കി. ഇതിനിടയിൽ ചൈനയിൽ എന്തോ വൈറസ് മൂലം മാരക രോഗം പടരുന്നു എന്ന വാർത്ത എത്തിത്തുടങ്ങിയിരുന്നു. ആരും അതത്ര ഗൗരവമാക്കിയില്ല. എല്ലാവരും പൗരത്വ പ്രക്ഷോഭത്തിന്‌ പിന്നാലെയായിരുന്നു. ഹിന്ദുക്കളെ ബഹിഷ്കരിയ്ക്കാൻ മുസ്ലിങ്ങൾ ആഹ്വാനം ചെയ്‌തു.

ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ മുസ്ലീങ്ങളുടെ മഹാ യോഗങ്ങൾ നടന്നു. ഇതിലെല്ലാം ഭീകരമായ ഭീഷണി പ്രസംഗങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും നിറഞ്ഞു കവിഞ്ഞൊഴുകി. ആർഎസ്എസ് നേതാക്കളുടെയൊക്കെ വീടുകളും കുടുംബാംഗങ്ങൾ പോകുന്ന വഴികളും ഞങ്ങൾക്കറിയാം എന്നൊക്കെയുള്ള തീർത്തും പ്രതിഷേധാർഹമായ പ്രയോഗങ്ങൾ അവർ നടത്തി. കേരള തമിഴ്നാട് പോലീസ് സേനകളിൽ കയറിപ്പറ്റിയ മുസ്ലീങ്ങൾ ഈ ഭീകരവാദികൾക്കുവേണ്ടി പണിയെടുത്തു. വളരെക്കാലമായി അവർ ഇത് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ‘പച്ചവെളിച്ചം’ എന്ന പേരിൽ ഈ പൊലീസുകാരെ പൊതുജനം വിളിച്ചു. കേരളത്തിലെ കമ്യുണിസ്റ്റ് ഭരണം ഇസ്ലാമിക മൗലിക വാദത്തെ തഴുകി താലോലിച്ചു. മാദ്ധ്യമ പരിഷകളും അർബൻ നക്സലുകളും അവരെ സൈദ്ധാന്തികമായി പിന്തുണച്ചു.

അങ്ങനെ സിഎഎ വിഷയം കൊടുമ്പിരി കൊണ്ടിരിയ്‌ക്കെ. ബിജെപി ഈ ആക്ഷേപങ്ങൾക്ക് മറുപടി യോഗങ്ങൾ നടത്തി. ഈ യോഗങ്ങളെ ഇസ്ലാം നേരിട്ടത് തീർത്തും ജനാധിപത്യ വിരുദ്ധമായിട്ടായിരുന്നു. ഇങ്ങനെ സമൂഹത്തിൽ വലിയൊരു ധ്രുവീകരണം സംഭവിച്ചു. സത്യത്തിൽ ഈ പ്രക്ഷോഭം ഒരു നൈമിഷിക പ്രകോപനത്തിൻ്റെ പ്രേരണയായിരുന്നില്ല. കൊമ്പന് നെറ്റിപ്പട്ടം പോലെ ഇസ്ലാം കൊണ്ടുനടന്ന കശ്മീരിൻ്റെ പ്രത്യേക പദവി പോയതിൻ്റെ അമർഷവും രാമജന്മഭൂമി ഹിന്ദുക്കൾക്ക് ലഭിച്ചതിൻ്റെയും ബഹിർസ്ഫുരണം ഇങ്ങനെ തീർത്തു എന്നുമാത്രം. ബിജെപി ഭരിച്ച സംസ്ഥാനങ്ങൾ ഈ വിറപ്പിയ്ക്കലിനെയൊക്കെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു.

ഇതേ സമയം ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കേളികൊട്ട് ആരംഭിച്ചിരുന്നു. അതോടെ രാജ്യ തലസ്ഥാനം രാഷ്ട്രീയ പോരാട്ടത്തിൻ്റെ ആസ്ഥാനമായി. സിഎഎ അടക്കമുള്ള വിഷയങ്ങൾ പ്രചാരണങ്ങളിൽ ഉന്നയിയ്ക്കപ്പെട്ടു. മുസ്ലീങ്ങൾ ഡൽഹിയിലെ ഷഹീൻ ബാഗിൽ ഒത്തുകൂടി സമരം ചെയ്യുന്നുണ്ടായിരുന്നു. ദൈനംദിനമുള്ള മീഡിയാ കവറേജ് ഇവർക്ക് ലഭിച്ചുപോന്നു. ഇതേ സമയം പാകിസ്താനിലെ ഹിന്ദുക്കൾ അനുഭവിയ്ക്കുന്ന പീഡനങ്ങൾ വാർത്തയായി. ഇതിൻ്റെയെല്ലാം സ്ഥിതി വിവര കണക്കുകൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടന്നു. ഇറ്റലിയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച് ആകെ നാശമായ വാർത്തകൾ ഇതിനിടയിലെല്ലാം എത്തിക്കൊണ്ടിരുന്നു. പല രാജ്യങ്ങളും മാസ്കുകൾ നിർബന്ധമാക്കി. സ്വാഭാവികമായും ഇന്ത്യൻ ഭരണകൂടവും അത് നടപ്പാക്കി. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും നിരീക്ഷണവും നടന്നുവന്നു.

എല്ലാവരുടെയും കാത്തിരിപ്പിനൊടുവിൽ ജനുവരി 30ന് കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 കേസായിരുന്നു ഇത്. ഒരു വലിയ മാലപ്പടക്കത്തിനുള്ള തിരികൊളുത്തൽ ഇവിടെ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഇനിയങ്ങോട്ട് ദൈനം ദിനം കൊറോണ കേസുകളുടെ വാർത്തകളാണ് പൊതുജനം കേട്ടുകൊണ്ടിരുന്നത്. പ്രമുഖ മലയാള മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളുടെ വലതു വശത്ത് താഴെയായി യൂണിബോൾട്ട് എന്ന ക്യൂബിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും എത്ര മരണം ഉണ്ടായി എന്നുമൊക്കെ വിശദമായി കാണിച്ചുകൊണ്ടിരുന്നു. ക്വറന്‍റിൻ എന്നൊക്കെയുള്ള പദപ്രയോഗങ്ങൾ പൊതുജനം പരിചയപ്പെടുകയായിരുന്നു. നിർദ്ദേശങ്ങൾ ലംഘിച്ചവരെ പോലീസ് ഓടിച്ചിട്ട് പിടിച്ച് ക്വറന്‍റിനിൽ അടച്ചു. തുടക്കത്തിൽ എല്ലാവരും മാസ്കുകൾ ഉപയോഗിച്ച് സഞ്ചരിയ്ക്കുകയും മറ്റും ചെയ്തുപോന്നു. ഇന്ത്യയ്ക്ക് ഇത് ആദ്യത്തെ അനുഭവമാണ്. ഇതിനിടയിലെല്ലാം ഡൽഹിയിൽ തിരഞ്ഞെടുപ്പ് മേളാങ്കം നടന്നു.

ഫെബ്രുവരി 8ന് ഡൽഹിയിൽ പോളിംഗ് നടന്നു. ഫെബ്രുവരി 11ന് റിസൾട്ടും എത്തി. വമ്പൻ ഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി വിജയം നേടി. ഇതോടെ മുസ്ലീങ്ങളുടെ അഹങ്കാരം വർധിച്ചു. അതിനായി രാജ്യത്തെ തന്നെ അപമാനിയ്ക്കുവാൻ മുസ്ലിങ്ങളുടെ കുടില നേതൃത്വം കരുക്കൾ നീക്കി. തങ്ങളുടെ പക്കൽ പലവിധമായ അസ്ത്രങ്ങൾ ഉണ്ടെന്ന് മുസ്ലിം നേതാവായ ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടതുപോലെ തന്നെ കാര്യങ്ങൾ നീങ്ങി. മാധ്യമ ഹിജഡകളും അവർക്കൊപ്പമുണ്ടായിരുന്നു. സംഗതി എന്തെന്നാൽ അമേരിയ്ക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തുന്ന ‘നമസ്തേ ട്രംപ്’ എന്ന പരിപാടി നടക്കുന്നതിനിടയിൽ ഒരു കലാപം ഉണ്ടാക്കിയാൽ അത് ലോക ശ്രദ്ധയിൽ കൊണ്ടുവരുവാൻ സാധിയ്ക്കും എന്ന് മുസ്ലിം നേതൃത്വത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അതോടൊപ്പം ഭാരത സർക്കാരിനെയും ആദരണീയനായ പ്രധാനമന്ത്രിയെയും കരിതേച്ചു കാണിയ്ക്കുവാൻ സാധിയ്ക്കുകയും ചെയ്യും. അതിനായി അവർ ഫെബ്രുവരി 23ന് ഡൽഹിയിലെ പ്രധാന റോഡുകളിൽ കുഴപ്പങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി. പൊതുജനത്തെ ശല്യം ചെയ്തപ്പോൾ അവർ പ്രതികരിച്ചു. ഇതോടെ പരസ്പരമുള്ള കല്ലേറുമൊക്കെ നടന്നു. പൊലീസിന് പണി കൂടി.

ഫെബ്രുവരി 24ന് ഗുജറാത്തിലെ അഹമ്മദാബാദ് വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വച്ച് അമേരിയ്ക്കൻ പ്രസിഡണ്ടിന് സ്വീകരണം കൊടുത്തുകൊണ്ടുള്ള ഉജ്ജ്വലമായ പരിപാടി ‘നമസ്തേ ട്രംപ്’ എന്ന പേരിൽ നടത്തപ്പെട്ടു. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള പ്രമുഖരായ ഇന്ത്യൻ പ്രതീകങ്ങൾ ഈ പരിപാടിയിൽ അണിനിരന്നു. ട്രംപിൻ്റെ പ്രസംഗ സമയത്ത് സച്ചിൻ ടെണ്ടുൽക്കർ എന്ന പേര് ‘സുച്ചിൻ’ എന്ന് ഉച്ഛരിച്ച ട്രംപിൻ്റെ ഭാഷാ ശൈലിയിലെ പ്രത്യേകതയെ പോലും നരേന്ദ്രമോദിയുടെ കൊള്ളരുതാഴികയായി കൊണ്ടാടുന്ന ഇസ്ലാമിക അധമ മനോഭാവം സജീവമായിരുന്നു. ഷാരൂഖ് പത്താൻ എന്ന ഇസ്ലാമിക ഭീകരൻ ദൽഹി പൊലീസിലെ ധീരനായ ഉദ്യോഗസ്ഥൻ്റെ നേർക്ക് മതവെറിപൂണ്ട തോക്ക് ചൂണ്ടി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ വൈറലായി. ലക്ഷണമൊത്ത ഇസ്ളാമിക ഭീകരവാദമായിരുന്നു ദൽഹി കണ്ടത്. ആം ആദ്മി പാർട്ടിയുടെ എംഎൽഎ താഹിർ ഹുസ്സൈൻ സർവ്വവിധമായ സഹായ സഹകരണങ്ങളും മുസ്ലീങ്ങൾക്ക് നൽകിക്കൊണ്ട് കളം നിറഞ്ഞാടി.

ഇസ്ലാം ഉദ്ദേശിച്ചത് തന്നെ സംഭവിച്ചു. ട്രംപിൻ്റെ വാർത്തയ്‌ക്കൊപ്പം ദൽഹി കലാപവും പത്രക്കാർ റിപ്പോർട്ട് ചെയ്തു. ഏഷ്യാനെറ്റടക്കമുള്ള സ്ഥാപനങ്ങൾ വ്യാജ വീഡിയോകൾ വരെ കലാപ വീഡിയോ ആക്കി ചിത്രീകരിച്ച് വാർത്തയാക്കി. പോലീസിൻ്റെ ഇൻ്റലിജൻസ് ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ മുസ്ലീങ്ങൾ കൊന്നുകളഞ്ഞു. വലിയൊരു പ്ലാനിങ്ങിൻ്റെ നടപ്പാക്കലായിരുന്നു ഈ കലാപം. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള ഭീകര സംഘടനകൾ ഇതിനുവേണ്ട ഊടും പാവും നൽകി. ഹിന്ദുക്കളുടെ തിരിച്ചടിയും ഗംഭീരമായിരുന്നു. തുടർന്ന്, ഡൽഹി തിരഞ്ഞെടുപ്പ് സമയത്ത് കപിൽ മിശ്ര എന്ന ബിജെപി നേതാവ് നടത്തിയ പ്രസംഗമാണ് കലാപത്തിന് തുടക്കമിട്ടത് എന്ന ഇരവാദ തഖിയയുമായി ഇസ്ലാം രംഗത്തിറങ്ങി. ഫെബ്രുവരി 29 വരെ തലസ്ഥാന നഗരിയുടെ വടക്കുകിഴക്കൻ മേഖല അശാന്തമായി. മൊത്തത്തിൽ 15 ഹിന്ദുക്കളും 36 മുസ്ലീങ്ങളും കൊല്ലപ്പെട്ട ഈ കലാപം പോലീസ് നിയന്ത്രണ വിധേയമാക്കി.

ഇതേ സമയം കൊറോണ പടരുകയായിരുന്നു. ദിനംദിനം പത്രങ്ങളിൽ സംഭ്രമജനകമായ റിപ്പോർട്ടുകൾ വന്നുകൊണ്ടേയിരുന്നു. വിദേശത്തു നിന്നും എത്തുന്ന ഇന്ത്യക്കാർക്ക് പ്രത്യേകമായ ക്വറന്‍റിൻ ഏർപ്പെടുത്തി. പ്രസ്തുത നിയന്ത്രണങ്ങളോടുള്ള പ്രതിഷേധം ഉള്ളിലടക്കിക്കൊണ്ട് നല്ലൊരു വിഭാഗം ജനങ്ങളും ഭരണകൂടത്തോട് സഹകരിച്ചു. ഇതിലെല്ലാം രാഷ്ട്രീയം കണ്ടുകൊണ്ട് മുതലെടുപ്പുകാർ ഓരിയിട്ടു. കേരള സംസ്ഥാനത്തെ കോവിഡ് കേസുകളുടെ കൃത്യമായ വിവരങ്ങൾ മറച്ചുവച്ചുകൊണ്ട് സിപിഎം ഇതിനെ ഇടത് സർക്കാരിൻ്റെ വൈഭവമാക്കി ഉയർത്തിക്കാട്ടി. സത്യസന്ധമായി കൊറോണ റിപ്പോർട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങളെ ഇകഴ്ത്തിക്കൊണ്ട്, അവിടെയെങ്ങും കൃത്യമായ കണക്കുകൾ ഉണ്ടാവില്ലെന്നും., നിലവിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളുണ്ടാവാനാണ് സാധ്യത എന്നുമൊക്കെ കമ്യുണിസ്റ്റ് പാണന്മാർ തട്ടിമൂളിച്ചു.

കാര്യങ്ങൾ ഇങ്ങനെ മുമ്പോട്ട് പോകവേ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഭീതിതമായ കോവിഡ് വാർത്തകൾ വന്നുകൊണ്ടിരുന്നു. കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന ബോദ്ധ്യം വന്നതോടെ വരാൻ പോകുന്ന വൻ നടപടിയുടെ ഒരു ട്രയൽ പരിപാടി നടത്തുവാൻ ഭരണകൂടം തീരുമാനിച്ചു. മാർച്ച് 22 ഞായറാഴ്ച ‘ജനതാ കർഫ്യു’ ആയി ആചരിയ്ക്കുവാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആരെയും ആരും നിർബന്ധിയ്ക്കുന്നില്ല, സ്വയം ഏവരും കർഫ്യു പാലിയ്ക്കുക എന്നതാണ് നയം. അങ്ങനെ ഇന്ത്യ 14 മണിക്കൂർ ലോക്ക്ഡൗൺ ആചരിച്ചു. പൊതുജനം സഹകരിച്ചു. കോവിഡ് വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളെ കണ്ടെയ്‌ൻമെൻ്റ് സോണുകളാക്കുക, കൊറോണ ബാധിതർ യാത്ര ചെയ്തതിൻ്റെ റൂട്ട്മാപ്പ് തയാറാക്കുക, ജില്ലകളെ ലോക്ഡൗൺ ചെയ്യുക, തുടങ്ങിയ ഇന്ത്യക്കാർ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത മാർഗ്ഗങ്ങളിലൂടെ ഭരണകൂടം അലഞ്ഞുനടന്നു, ഒരു ഭ്രാന്തനെപ്പോലെ. ഇതിനിടയിൽ മദ്ധ്യപ്രദേശിലെ രാഷ്ട്രീയ അസ്ഥിരതയും എംഎൽഎമാരുടെ കൂറുമാറ്റവുമൊക്കെ വാർത്തയായി.

കൊറോണയെ പ്രതിരോധിയ്ക്കുവാൻ ഇന്ത്യ ഒന്നടങ്കം സർക്കാരിന് പിന്നിൽ അണിനിരക്കുമ്പോൾ കമ്യുണിസ്റ്റ് ഭീകരർ ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായിരുന്ന 17 സിആർപിഎഫുകാരെ കൊറോണ വൈറസിന് വിട്ടുകൊടുക്കാതെ തങ്ങളുടെ ആദർശ പൂരിതമായ വെടിയുണ്ടയ്ക്ക് മാർച്ച് 23ന് ഇരയാക്കി മാർക്സിയൻ മാനവികതയ്ക്ക് ഊടും പാവും നൽകി. ഇതേ സമയം മാർച്ച് ആദ്യപാദത്തിൽ ദൽഹി നിസാമുദ്ദീൻ മർകസിൽ ആരംഭിച്ച് അവസാനത്തോടെ തമിഴ്നാട്ടിൽവരെ വച്ച് നടന്ന തബ്ലീഗ് ജമാ അത്ത് മുസ്ലിം സമ്മേളനത്തിൽ വിവിധ ലോകരാജ്യങ്ങളിലെ മുസ്ലിം പണ്ഡിതർ പങ്കെടുക്കുവാൻ വന്നിരുന്നു. ഇവരെല്ലാം ഇന്ത്യയിൽ തങ്ങി നിൽക്കുമ്പോഴാണ് അടുത്ത ഐതിഹാസിക വെടിക്കെട്ടുമായി നരേന്ദ്രമോദി എത്തിയത്. കോവിഡ്-19ൻ്റെ വ്യാപനം തടയുന്നതിനായി മാർച്ച് 25 അർദ്ധരാത്രി മുതൽ ഏപ്രിൽ 14 വരെ ഇന്ത്യയിലുടനീളം 21 ദിവസത്തെ ലോക്ക്ഡൗൺ നടപ്പിലായിരിയ്ക്കുന്നതായും. ഏവരും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു തന്നെ തുടരണമെന്നും. ആരും യാത്ര ചെയ്യരുതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വ്യോമ ഗതാഗതം, ട്രെയിൻ ഗതാഗതം, ജല ഗതാഗതം, മറ്റ് കര ഗതാഗതങ്ങൾ എന്നിവ ഇന്ത്യ അവസാനിപ്പിച്ചു. സർക്കാർ പ്രഖ്യാപിച്ച ഹർത്താൽ എന്ന് പറയാം. എല്ലാവർക്കും ആവശ്യമായ ആഹാര സാധനങ്ങൾ സൗജന്യമായി റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കി. ലോകത്തെ വലിയൊരു ജനസംഖ്യ വീടുകൾക്കുള്ളിൽ മാത്രമായി.

ഇന്ത്യ മാത്രമല്ല ഗൾഫ് അടക്കമുള്ള എല്ലാ രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ അക്കിടി പറ്റിയ തബ്ലീഗ് മുസ്ലീങ്ങൾ ഇന്ത്യാ രാജ്യമെമ്പാടും നിയമം തെറ്റിച്ച് സഞ്ചരിച്ചു. ഇവരിൽ ചിലരെ പിടികൂടി പോലീസ് പരിശോധിച്ചപ്പോൾ അവർ കൊറോണ ബാധിതർ ആയിരുന്നു. നാടെങ്ങും ഒളിച്ചു നടന്ന് ഇവർ കൊറോണ പടർത്തി. അതോടെ പൊതുജനം ഇവരെ തബ്ലീഗ് കോവിഡ് ഹാജിമാർ എന്ന് പരിഹസിച്ചു. ഇസ്ലാം പ്രതിക്കൂട്ടിലായപ്പോൾ തഖിയ എടുത്ത് ആഞ്ഞുവീശി മുസ്ലീങ്ങൾ. ഒരു മാസം മുമ്പ് നടത്തപ്പെട്ട നമസ്തേ ട്രമ്പ് പരിപാടിയാണ് കോവിഡ് വർദ്ധിപ്പിച്ചതെന്ന് അവർ പറഞ്ഞു സ്ഥാപിയ്ക്കുവാൻ ശ്രമിച്ചു. മാത്രമല്ല ലോക്ക്ഡൗൺ ലംഘിച്ചുകൊണ്ട് മുസ്ലീങ്ങൾ പള്ളികളിൽ നമാസ് നടത്തി ഇന്ത്യയെ പ്രകോപിപ്പിച്ചു. എന്തായാലും സിഎഎ സമരവും ഷഹീൻ ബാഗുമൊക്കെ എങ്ങുമെത്താതെ അവസാനിച്ചു.

ഏപ്രിൽ ആദ്യ വാരത്തോടെ ലോക്ഡൗൺ അട്ടിമറിയ്ക്കുവാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടന്നു. ഇസ്ലാമിക ചേരിയിലുള്ളവർ ഇതര സംസ്ഥാനങ്ങളിൽ തങ്ങുന്നവരെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് പോകുവാൻ പ്രേരിപ്പിച്ചു. ഭാഷ അറിയാത്തവരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. അങ്ങനൊരു കൂട്ടപ്പലായനത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇത്തരം യാത്രകൾ ചെയ്തവരിൽ ഒരു ചെറിയ വിഭാഗം ജനങ്ങൾ മരണപ്പെട്ടു. കോവിഡ്-19 രോഗത്തിന് ഇതേ സമയം മരുന്നുകളൊന്നും തന്നെ കണ്ടുപിടിച്ചിരുന്നില്ല. പാരസെറ്റമോൾ മുതലായ സംഗതികളായിരുന്നു ഉപയോഗിച്ചുപോന്നത്. ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ ഹൈഡ്രോക്സിക്ളോറോക്വിൻ എന്ന മരുന്ന് കോവിഡിനായി ഉപയോഗിച്ചുവന്നു. ഇതിൻ്റെ ലഭ്യത കുറഞ്ഞപ്പോൾ അവർ ഇന്ത്യയ്ക്കു മുമ്പാകെ ഏപ്രിൽ ആദ്യവാരം കൈനീട്ടി. ലോകത്തെ സേവിയ്ക്കുന്ന ഭാരതീയ ധർമം നരേന്ദ്രമോദി നിറവേറ്റി. ശ്രീരാമൻ്റെ സഹോദരനായ ലക്ഷ്മണൻ്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടു വന്നത് പോലെയാണ് ഹൈഡ്രോക്സിക്ളോറോക്വിൻ നൽകിയ മോദിജിയുടെ സഹായത്തെ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനരോയ്ക്ക് അനുഭവപ്പെട്ടത്.

ഇന്ത്യയിലെ പല ഐടി സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം എന്ന ഏർപ്പാട് കൊണ്ടുവന്നു. അങ്ങനെ ജോലി ചെയ്യാൻ സാധിച്ചവർക്ക് തൊഴിൽ നഷ്ടമുണ്ടായില്ല. വാഹനങ്ങൾ സഞ്ചരിയ്ക്കാതെയിരുന്നതിനാൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞു, പ്രകൃതി ചിരിച്ചു. കൂലിപ്പണിക്കാരായവർക്ക് റേഷൻ ധാന്യങ്ങൾ നൽകി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 80 കോടി ജനങ്ങളെ കേന്ദ്രസർക്കാർ സംരക്ഷിച്ചു. സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം വർദ്ധിച്ചു. ലോകരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. സത്യത്തിൽ അപ്പർ മിഡിൽ ക്‌ളാസ്സുകാരാണ് ഈ ലോക്ഡൗണിൽ ശരിയ്ക്കും സാമ്പത്തിക ഞെരുക്കത്തിലായത്.

ഈ പ്രതിസന്ധികൾക്കിടയിലും ഇസ്ലാമിക ഭീകരതയും കമ്യുണിസ്റ്റ് സർവ്വാധിപത്യവും ലോകത്തെ ചൊറിഞ്ഞുകൊണ്ടിരുന്നു. ഇന്ത്യ – ചൈന അതിർത്തിയായ നാഥു ലാ ക്രോസിംഗിൽ അതിർത്തി ലംഘനം നടത്തുവാൻ മെയ് ആദ്യവാരത്തിൽ ചൈന ശ്രമിയ്ക്കുകയും ഇന്ത്യ തടയുകയും ചെയ്തതിനെത്തുടർന്ന് പട്ടാളക്കാർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.

ലോകത്തിൻ്റെ ഈ പരിക്ഷീണിത അവസ്ഥയിലും കമ്യുണിസ്റ്റ് രാജ്യത്തിൻ്റെ നെറികേട് അവർ പ്രകടമാക്കി. ജൂൺ 16ന് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യാ ചൈന പട്ടാളക്കാർ ഏറ്റുമുട്ടി. ഒരു കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിയ്ക്കുകയും അത്രത്തോളം തന്നെ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെടുകയും ചെയ്‌തു. ഇന്ത്യയുടെ വിവരങ്ങൾ വിശ്വസനീയമായതിനാൽ കൃത്യമായ വിവരങ്ങൾ പുറത്തെത്തി. ചൈന പലതും നിഷേധിച്ചുവെങ്കിലും വിദേശ പത്രങ്ങൾ വിവരം പുറത്തുവിട്ടു. ഇന്ത്യയിൽ വലിയ വികാര വിക്ഷോഭങ്ങൾക്ക് ഈ സംഭവം വഴിവച്ചു. ചൈനയുടെ മൊബൈൽ ആപ്ലിക്കേഷനുകളായ TikTok, CamScanner, SHAREit, UC ബ്രൗസർ എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ജൂൺ 29ന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ചൈനയെ സാമ്പത്തികമായി ഒഴിവാക്കുവാൻ ഇന്ത്യ നടപടികളെടുത്തു. ഇതിനോടകം തന്നെ ലോകത്തിന് മുമ്പിൽ ചൈനയുടെ വിശ്വാസ്യത ഇടിഞ്ഞുതാണു.

ലോക്ഡൗൺ സമയത്ത് വീട്ടിൽ വെറുതെ കിട്ടിയ സമയം പലരും അവരുടെ കലാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വ്യാജമദ്യ നിർമാണവും ഉപയോഗവും വർദ്ധിച്ചു. എക്സൈസുകാർക്ക് ജോലികൂടി. ഗർഭധാരണം വർദ്ധിച്ചു. എന്നുവേണ്ട പലവിധമായ രാഷ്ട്രീയ മാറ്റങ്ങളും ഉണ്ടായി. പോലീസുകാർ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം വ്യാപകമാക്കി. രാഷ്ട്രീയ നേതാക്കളുടെ കൊറോണാ ചാമ്പ്യൻ പട്ടം നേടാനുള്ള ചാനൽ ചർച്ചകളിലെ ഗോഗ്വാ വിളികളുമായി ദിവസങ്ങൾ മുമ്പോട്ടു പോകുമ്പോഴായിരുന്നു 2020 ജൂലൈ 5ന് തിരുവനന്തപുരം എയർപോർട്ടിൽ യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജ് എന്ന പേരിൽ സ്വർണം ഒളിപ്പിച്ച ബാഗേജ് കസ്റ്റംസ് പിടികൂടുകയും അതിനെത്തുടർന്ന് കേരള സെക്രട്ടറിയേറ്റിൽ നിന്നും കസ്റ്റംസിനെ സ്വാധീനിയ്ക്കുവാൻ ശ്രമിയ്ക്കുകയുമൊക്കെ ചെയ്‌ത്‌ ആകെ ജഗപൊകയായി.

ഇതിൻ്റെ അലയൊലികൾ കേരളത്തിൽ ആഞ്ഞടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉൾപ്പെട്ട വലിയൊരു കള്ളക്കടത്ത് സംഭവമാണ് വെളിയിൽ വന്നത്. പ്രതിപക്ഷം സമരമുഖം തുറന്നു. കേന്ദ്രഏജൻസികൾ ഇതിലെ അന്വേഷണം നടത്തിവന്നു. സ്വപ്ന സുരേഷ്, ശിവശങ്കരൻ, തുടങ്ങിയ പേരുകൾ രാഷ്ട്രീയ രംഗത്ത് പൊങ്ങിവന്നു. വളരെ വലിയൊരു ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയ ഇതിലുണ്ടെന്ന് ജനം സംശയിച്ചു. യുഎഇ കോൺസുലാർ ഇതിലെ പ്രധാനപ്പെട്ട കണ്ണിയായിരുന്നു. ഇതിങ്ങനെ കേരളത്തിൽ ആഘോഷത്തോടെ കടന്നുപോയി. ഇതിനിടയിൽ ലോക്ഡൗണിന് ചെറിയ ആശ്വാസം കൊടുക്കുവാൻ ഭരണകൂടം തയ്യാറായി. മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയവ ഇല്ലാത്തവർക്കുള്ള പിഴകൾ വർദ്ധിപ്പിയ്ക്കുന്ന നടപടികൾ സ്വീകരിയ്ക്കപ്പെട്ടു.

ഭാരതം ആഗ്രഹിച്ചിരുന്ന വലിയ സംഭവം നടന്നത് ഓഗസ്റ്റ് 5ന് ആയിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിർമ്മിയ്ക്കുന്ന ക്ഷേത്രത്തിൻ്റെ ഭൂമി പൂജ അന്നേ ദിനം നടന്നു. നാടെങ്ങും ലൈവായി ഇത് ചാനലുകളിൽ കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് തുടങ്ങിയവർ ഈ ചടങ്ങിൻ്റെ കാർമികത്വം വഹിച്ചു. മാലോകർ സന്തോഷിച്ചു. ഇതിനിടയിൽ പുറത്തുവന്ന പല അന്താരാഷ്ട്ര സർവേയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകത്തെ ശക്തനായ നേതാവായി തിരഞ്ഞെടുത്തുകൊണ്ടിരുന്നു. മാത്രമല്ല, കൊറോണയ്ക്കെതിരായ അദ്ദേഹത്തിൻ്റെ നടപടികളിൽ ലോകം വളരെ വിശ്വാസം രേഖപ്പെടുത്തി. നരേന്ദ്രമോദിയെ കടന്ന് നമുക്കൊരു നാശം വരില്ല എന്ന വിശ്വാസം പൊതുജനത്തിനുണ്ടായി. കേന്ദ്രസർക്കാർ ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ, വരുന്ന മാസം പാർലമെന്‍റിൽ അവതരിപ്പിയ്ക്കുവാൻ പോകുന്ന കാർഷിക ബില്ലിനെക്കുറിച്ച് പൊതുജന മദ്ധ്യത്തിൽ ചർച്ചകൾ നടന്നു. ഇതിനെത്തുടർന്ന് ഉത്തരേന്ത്യൻ മണ്ഡി സംവിധാനത്തിൽ കാശുണ്ടാക്കി കൊഴുത്ത ആളുകൾ അവർക്കിത് തിരിച്ചടിയാകും എന്ന് മനസ്സിലാക്കിക്കൊണ്ട് ഓഗസ്റ്റ് 9ന് കാർഷിക ഓർഡിനൻസുകൾക്കെതിരെ സമരം ചെയ്യുവാനിറങ്ങി. പ്രവാചകനെക്കുറിച്ചുള്ള യാഥാർഥ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കോൺഗ്രസിൻ്റെ ദളിത് നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഗസ്റ്റ് 11ന് നടത്തിയ കലാപം വലിയ വാർത്തയായി. കർഷക സമര വാർത്തകളും ചർച്ചകൾ പരാജയപ്പെടുന്ന വാർത്തകളും കൊറോണ വാർത്തകളുമൊക്കെയായി രാജ്യം മുമ്പോട്ടു പോയി. ഇതിനിടെ കൊറോണയും ലോക്ഡൗണും മൂലം സാമ്പത്തിക രംഗത്തും ജിഡിപിയിലും ഉണ്ടായ ശോഷണം പ്രതിപക്ഷം ആഘോഷിച്ചു.

അങ്ങനെയിരിയ്ക്കവേ യുപിയിലെ ഹത്രാസിൽ സെപ്റ്റംബർ 14ന് ഒരു ദളിദ് പെൺകുട്ടിയെ സവർണ ജാതിക്കാർ പീഢിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവം വലിയ വിവാദമായി. ഈ സംഭവം പ്രതിപക്ഷം ആഘോഷിച്ചു. ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ട് സെപ്റ്റംബർ പകുതിയോടെ പാർലമെന്‍റിൽ കാർഷിക ബിൽ പാസാക്കപ്പെട്ടു. MSP തടസങ്ങളില്ലാതെ ഇന്ത്യൻ കർഷകന് തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം സാദ്ധ്യമാക്കുന്നതായിരുന്നു ഈ നിയമം. ഇത് പ്രധാനമായും പ്രയോജനപ്പെടുന്നത് ഉത്തരേന്ത്യൻ കർഷകർക്കാണ്. എന്ത് ചെയ്താലും ഒരു മെറിറ്റുമില്ലാതെ സമരം ചെയ്യും എന്ന അവസ്ഥയിലേയ്ക്ക് രാജ്യത്തെ പ്രതിപക്ഷവും ഒരു പറ്റം ജനങ്ങളും എത്തിച്ചേരുകയായിരുന്നു. മുസ്ലിം മതമൗലിക വാദികൾ ഇതിന് പിന്നിലുണ്ടായിരുന്നു. നിലവിൽ ഈ സമരം പഞ്ചാബിലാണ് കൊടുമ്പിരിക്കൊണ്ടത്. പഞ്ചാബിലെ കോൺഗ്രസ്സ് സർക്കാർ ഇതിനാവശ്യമായ വെള്ളവും വളവും നൽകി. സിഖ് ഭീകരവാദവും ഇതിന് അകമ്പടി സേവിച്ചു.

ഹത്രാസിലെ വിഷയം കത്തി നിൽക്കവേ ഹിന്ദുക്കൾക്കിടയിൽ പ്രശ്‍നങ്ങൾ സൃഷ്ടിയ്ക്കുവാനും സാമുദായിക അകലം വർദ്ധിപ്പിയ്ക്കുവാനുമുള്ള പോപ്പുലർ ഫ്രണ്ടടക്കമുള്ള ഇസ്ലാമിക ഭീകരതയുടെ ഗ്രൗണ്ട് ലെവൽ പ്രവർത്തനങ്ങൾ തകൃതിയായി നടന്നുവന്നു. ഇതിന് ചുക്കാൻ പിടിയ്ക്കുവാനായി പോയ ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിയ്ക്കുന്ന ഇസ്ലാമിസ്റ്റ് മാദ്ധ്യമ പ്രവർത്തകനായ മലയാളി സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഹത്രസിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശ് പോലീസ് പിടികൂടി. ഇത് മലയാള മാദ്ധ്യമങ്ങളുടെ ഭീകരബന്ധവും പോപ്പുലർ ഫ്രണ്ടിൻ്റെ ഭീകരബന്ധവുമെല്ലാം പുറത്തുകൊണ്ടു വരുന്നതിൽ നിർണ്ണായകമായി. ഇതേ സമയങ്ങളിലെല്ലാം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. നവംബർ 10ന് ബീഹാർ തിരഞ്ഞെടുപ്പ് ഫലമെത്തി. എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. ലൗജിഹാദും മറ്റുമൊക്കെ ദൈനംദിനാടിസ്ഥാനത്തിൽ ചർച്ചയാവുകയും നിയമ വ്യവഹാരങ്ങളിൽ ഏർപ്പെടുകയും ലവ്ജിഹാദിന്‌ അനുകൂലമായ സിനിമകൾ രൂപപ്പെടുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ നവംബർ 24ന് ലവ്ജിഹാദിനെതിരായ ഇന്ത്യയിലെ ആദ്യ നിയമം ഉത്തർപ്രദേശ് നിയമസഭ പാസാക്കി. ഡിസംബർ മാസത്തിൽ ഇതേ നിയമം മദ്ധ്യപ്രദേശ്‌ സർക്കാരും പാസാക്കി. കർഷക സമരങ്ങൾ ഇതേസമയത്തും നടന്നുപോന്നു.

തുടരും…

Related Articles

Latest Articles