Friday, October 16, 2026

വിമാന സീറ്റോ ട്രെയിൻ സീറ്റോ ? റെയിൽവേ മന്ത്രി പങ്കുവെച്ച ട്രെയിനിലെ വിമാനം പോലുള്ള സീറ്റുകളുടെ ചിത്രം വൈറലാകുന്നു

ദില്ലി : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ട്രെയിനിലെ പാസഞ്ചർ വിമാനം പോലുള്ള സീറ്റുകളിൽ കിടക്കുന്ന കുഞ്ഞിന്റെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.”വിമാന സീറ്റോ ട്രെയിൻ സീറ്റോ?” എന്ന ചോദ്യത്തോടുകൂടിയാണ് കുഞ്ഞ് ഒരു പുതപ്പിൽ കിടന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും ചെയ്തു.
വന്ദേ ഭാരത് എക്‌സ്പ്രസ് ആണെന്ന് പറഞ്ഞ് നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തത്.

Related Articles

Latest Articles