Thursday, May 9, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര -01 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ സ്ഥാപനം | സിപി കുട്ടനാടൻ

ബഹുമാന്യ തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം. മറ്റൊരു ഓൺലൈൻ പോർട്ടലിൽ ഞാൻ എഴുതിയിരുന്ന ‘ബട്ട്വാരാ കാ ഇതിഹാസ്’ എന്ന 21 ഭാഗങ്ങളോളം നീണ്ട ലേഖന പരമ്പരയുടെ തുടർ ഭാഗങ്ങളാണ് തത്വമയി ന്യൂസിലൂടെ വായനക്കാരിലേക്ക് എത്തിയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. ഇന്ത്യയുടെ വിഭജനത്തിന് ശേഷമുള്ള കൂട്ടിച്ചേർക്കളുടെ കാലവും അതേത്തുടർന്നുള്ള പ്രധാന സംഭവങ്ങളും നമുക്ക് മനസിലാക്കാം. ‘ബട്ട്വാരാ കാ ഇതിഹാസിന്’ ലഭിച്ച പിന്തുണയും പ്രോത്സാഹനവും ഈ തുടർ ലേഖനത്തിനും പ്രതീക്ഷിയ്ക്കുന്നു.

ഇന്ത്യാ രാജ്യം സ്വതന്ത്രമായതോടെ വിഭജനത്തിനായി പ്രവർത്തിച്ചു പാകിസ്താനുണ്ടാക്കിയ, ഹിന്ദു കൂട്ടക്കൊലകൾ നടത്തിയ, ഓൾ ഇന്ത്യാ മുസ്‌ലിംലീഗ് പാകിസ്താനിലെ പാർട്ടിയായി മാറി. വെറും ‘മുസ്ലിം ലീഗ്’ എന്ന് അവർ കിഴക്കൻ പാകിസ്താനിലും പടിഞ്ഞാറൻ പാകിസ്താനിലും അറിയപ്പെട്ടു. എന്നാൽ പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയിൽ തന്നെ തുടർന്ന ഓൾ ഇന്ത്യാ ലീഗുകാർ തങ്ങളുടെ പാർട്ടി ഉയർത്തിയിരുന്ന മുദ്രാവാക്യം പ്രവർത്തികമാക്കുവാനുള്ള അടുത്ത സ്റ്റെപ്പ് വയ്ക്കാൻ തയ്യാറെടുത്തു.

‘പൊരുതി നേടും പാകിസ്ഥാൻ ചിരിച്ചു നേടും ഹിന്ദുസ്ഥാൻ’ എന്ന ലീഗ് മുദ്രാവാക്യം അതിൻ്റെ പ്രയോഗവത്കരണത്തിലെ ആദ്യ പാത താണ്ടിയപ്പോൾ ഇസ്ലാമിക് രാജ്യമായ പാകിസ്ഥാൻ ജനിച്ചു വീണിരുന്നു. ഇനി ഹിന്ദുസ്ഥാനാണ് ബാക്കി. നിലവിൽ മുസ്ലീങ്ങളുടെ തോന്നിവാസങ്ങൾ അനുഭവിച്ച ജനത എന്ന നിലയിൽ ഇന്ത്യക്കാരെ കായികമായി ഒതുക്കാൻ മുസ്ലീങ്ങൾക്ക് ഇനി സാദ്ധ്യമല്ല എന്ന ബോദ്ധ്യം ദീർഘദർശികളായ മുസ്ലിം നേതൃത്വത്തിനുണ്ടായിരുന്നു.

ലോകമെമ്പാടും മുസ്ലിം അധീശത്വം കൊണ്ടുവരണം എന്ന ഇസ്ലാമിക താത്പര്യം മുൻ നിറുത്തി ‘തക്കിയ’ (വിശുദ്ധനുണ) യുമായി രംഗത്തിറങ്ങിയെങ്കിൽ മാത്രമേ ഇനി ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ സാധിയ്ക്കൂ എന്ന് അവർ ചിന്തിച്ചു. അതിനാൽ ‘ചിരിച്ചു നേടണം ഹിന്ദുസ്ഥാൻ’ എന്ന മുദ്രാവാക്യം പ്രയോഗവത്കരിയ്ക്കാൻ മുസ്ലീങ്ങൾ ആരംഭിച്ചു. അപ്പോൾ തടസമായി നിന്നത് ആൾ ഇന്ത്യാ മുസ്ലിം ലീഗ് എന്ന പേരായിരുന്നു.

ഈ പോരായ്മ പരിഹരിച്ച് ഘട്ടം ഘട്ടമായി സ്വതന്ത്ര ഇന്ത്യയും ഇസ്ലാമിൻ്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന സുവർണ്ണകാലം സ്വപ്നം കണ്ട്, ഗ്രെറ്റ് കൽക്കത്താ കില്ലിംഗ് നടത്തി ഹിന്ദുക്കളുടെ അടിവേര് മാന്തിയ ഓൾ ഇന്ത്യാ മുസ്ലിം ലീഗ് നേതാവ് ഹുസൈൻ ശഹീദ് സുഹ്രവർദിയുടെ കൽക്കത്തയിലെ വീട്ടിൽ 1947 നവംബർ 9, 10 തീയതികളിൽ സ്വതന്ത്ര ഇന്ത്യയിലെ ഇസ്ലാമിക ലക്ഷ്യം നേടുവാനായി കരുതിക്കൂട്ടി അവശേഷിച്ച മുസ്ലിം നേതാക്കളുടെ യോഗം ചേർന്നു.

ഓൾ ഇന്ത്യാ മുസ്ലിം ലീഗ് എന്ന പേരിൽ ഇനി ഇന്ത്യയിൽ തുടരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്ന് ഈ യോഗം വിലയിരുത്തി. പ്രസ്തുത യോഗം മുസ്ലിം ലീഗ് പിരിച്ചു വിടുക എന്ന തീരുമാനത്തിലേക്ക് പോകവേ മദിരാശിയിൽ നിന്നുള്ള പ്രതിനിധികൾ ആയിരുന്ന ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മായീൽ സാഹിബ്, കെ എം സീതി സാഹിബ് എന്നിവർ ‘ആൾ ഇന്ത്യാ മുസ്ലിംലീഗ്’ ഇന്ത്യയിൽ പിരിച്ചു വിടാൻ ആൾ ഇന്ത്യാ മുസ്ലിം ലീഗിൻ്റെ കൌൺസിലിനേ അധികാരമുള്ളൂ എന്നതിനാൽ കൌൺസിൽ വിളിച്ചു ചേർക്കാൻ അതിൻ്റെ ജനറൽ സെക്രട്ടിയോടു അഭ്യർഥിക്കുന്ന പ്രമേയം പാസാക്കുക എന്ന വാദഗതിയുയർത്തി. മാത്രമല്ല തക്കിയ വിജയിക്കണമെങ്കിൽ മറ്റൊരു പേരിൽ പുതിയ പാർട്ടിയായി മാറിയ ശേഷം ഇന്ത്യയെ ഇസ്ലാമിക വത്കരിയ്ക്കാനുള്ള ചിരിച്ചുകൊണ്ടുള്ള പ്രവർത്തനം ആരംഭിയ്ക്കണം എന്നും കണക്കുകൂട്ടി.

ഇന്ത്യയിൽ അവശേഷിച്ച ആൾ ഇന്ത്യാ മുസ്ലിംലീഗ് നേതാക്കളുടെ പ്രമേയം മാനിച്ച് 1947 ഡിസംബർ 15ന് പാകിസ്താനിലെ കറാച്ചിയിൽ ആൾ ഇന്ത്യാ മുസ്ലിംലീഗിൻ്റെ ജനറൽ കൗൺസിൽ ചേർന്ന് പാർട്ടി പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെയും പാകിസ്താനിലെയും മുസ്ലിം ലീഗിൻ്റെ ഭാവി അതത് രാജ്യങ്ങളിലെ ജനതയ്ക്ക് വിട്ടു കൊടുക്കുകയും തത്സംബന്ധമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനുള്ള യോഗങ്ങൾ വിളിച്ച് ചേർക്കാനുള്ള കൺവീനർമാരായി ഇന്ത്യയിലെ കാര്യങ്ങൾക്ക് തമിഴനായ മുഹമ്മദ് ഇസ്മായീൽ സാഹിബിനെയും പാകിസ്താനിലെ പാർട്ടി കാര്യങ്ങൾക്കായി ലിയാഖത്തലി ഖാനെയും തെരഞ്ഞെടുത്തു. (ലിയാഖത് അലി ഖാൻ പിൽക്കാലത്ത് പാകിസ്ഥാൻ പ്രധാനമന്ത്രിയായി)

അങ്ങനെ മുസ്ലിം ലീഗിൻ്റെ ഇന്ത്യയിലെ അടുത്ത മിഷൻ ആരംഭിയ്ക്കുകയായി, കറാച്ചി സമ്മേളനത്തിൽ ഇന്ത്യയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിയ്ക്കപ്പെട്ട ഇസ്മായീൽ സാഹിബ് ചെന്നൈയിലെ രാജാജി ഹാളിൽ 1948 മാർച്ച് 10ന് മുസ്ലിം രാഷ്ട്രീയ സമ്മേളനം വിളിച്ചുകൂട്ടി. പാകിസ്താനിലെ കറാച്ചി സമ്മേളനത്തിൽ നടന്ന കാര്യങ്ങളും അവിടെ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും വിവരിച്ചു.

അങ്ങനെ പുതിയ പേരുള്ള പാർട്ടി രൂപീകരിച്ചു. പഴയ മുസ്ലിം ലീഗ് പാർട്ടിയുടെ മുമ്പിലുണ്ടായിരുന്ന ‘ഓൾ ഇന്ത്യ’ എന്നത് മാറ്റി ഇന്ത്യൻ യൂണിയൻ എന്ന് ചേർത്ത് തക്കിയ നടപ്പാക്കി. പാർട്ടിയുടെ പേര് മാത്രം മാറി. പ്രവർത്തകരൊക്കെ മുമ്പ് ‘പത്തുമുഴം കത്തികൊണ്ട് കുത്തി വാങ്ങും പാകിസ്ഥാൻ’ എന്ന് പാടിയവർ തന്നെ. അങ്ങനെ ‘ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്’ സ്ഥാപിയ്ക്കപ്പെട്ടു. പ്രഥമ പ്രസിഡണ്ടായി ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ജനറൽ സെക്രട്ടറിയായി മെഹബൂബ് അലി ബേഗ്, ഖജാൻജിയായി ഹാജി ഹസനലി പി ഇബ്രാഹിം എന്നിവർ നിയമിതരായി.

ഇസ്‌ലാമിക സാമ്രാജ്യത്വ ബോധം അതിൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എന്നും ജാഗരൂകമായിരിയ്ക്കും. അതിനുള്ള വഴികൾ എന്നും തേടുകയും ചെയ്യും.

തുടരും….

Related Articles

Latest Articles