Saturday, May 18, 2024
spot_img

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ്

ദില്ലി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം
തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ തന്നോട് സമ്പർക്കം പുലർത്തിയവരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

“കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. “അടുത്തിടെ ബന്ധപ്പെട്ട എല്ലാവരോടും ഉചിതമായ മുൻകരുതലുകൾ എടുക്കാൻ അഭ്യർത്ഥിക്കുക,” അദ്ദേഹം ട്വീറ്റ് ചെയ്‌തു. നേരത്തെ, എസ് ജയശങ്കർ ഫ്രാൻസിലെ ഇന്ത്യയുടെ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഫ്രഞ്ച് സഹമന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ഭാരത് ബയോടെകിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റിയൂടിന്റെ കോവിഷീല്‍ഡിനും അനുമതി നല്‍കി ഡിസിജിഐ. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ വിവരങ്ങൾ ആറുമാസം കൂടുമ്പോൾ ഡിസിജിഐയെ അറിയിക്കണം.

Related Articles

Latest Articles