Wednesday, May 15, 2024
spot_img

അമേരിക്കയിൽ ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെ വെടിവയ്പ്;10 പേർ കൊല്ലപ്പെട്ടു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കാലിഫോർണിയ : അമേരിക്കയിലെ മോണ്ടെറി പാർക്കിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെയാണു വെടിവയ്പുണ്ടായത്. അമേരിക്കൻ പ്രാദേശിക സമയം സമയം രാത്രി പത്തോടെയാണു സംഭവം.

ആയിരക്കണക്കിന് ആളുകൾ ആഘോഷത്തിൽ പങ്കെടുത്തതായാണു വിവരം. ലൊസാഞ്ചൽസിൽനിന്നു 11 കിലോമീറ്റർ അകലെയാണ് മോണ്ടെറി പാർക്ക് സ്ഥിതി ചെയ്യുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ ചൈനയിൽ വലിയ തോതിലാണു പുതുവർഷം ആഘോഷിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് അമേരിക്കയിലെ ചൈനീസ് സമൂഹം ഇവിടെ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത്.

Related Articles

Latest Articles