Monday, April 29, 2024
spot_img

സർക്കാരിൻ്റെ കെടുകാര്യസ്ഥത: ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി,ശമ്പളവും പെൻഷനും നൽകാതെ ശ്വാസം മുട്ടിക്കുകയാണെന്ന് ജീവനക്കാർ , ധനവകുപ്പ് മൗനത്തിൽ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്ന് ഔദ്യോഗിക വിശദീകരണം. 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്.

ഇ ടി എസ് ബി യിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. സാ​ങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

ശമ്പളവിതരണം വൈകിയതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്പളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞത് . ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്നു ശമ്പളം വിതരണം ചെയ്യാൻ കഴിയുമോ എന്നാരാഞ്ഞപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ ധനവകുപ്പിനോ ട്രഷറി അധികൃതർക്കോ കഴിഞ്ഞില്ല.

Related Articles

Latest Articles