Thursday, September 24, 2026

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി; കൊലപ്പെടുത്തിയത് ഭർത്താവ്; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ധാക്ക: ബംഗ്ലാദേശില്‍ ഏതാനും ദിവസം മുമ്പ് കാണാതായ നടി റൈമ ഇസ്ലാം ഷിമുവിനെ (Raima Islam Shimu) മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസായിരിന്നു. ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപം ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

റൈമയെ കാണാതായെന്നു കാണിച്ച് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് റൈമയുടെ ഭര്‍ത്താവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. 1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

Related Articles

Latest Articles