Sunday, May 5, 2024
spot_img

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

സുരേഷ് ഗോപിക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു.

‘സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റീനിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. എല്ലാവരും കര്‍ശനമായി സാമൂഹിക അകലം പാലിച്ച് കൂട്ടം ചേരാതിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുക,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പനിലാണ്‌ സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത് നേരത്തെ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles