Monday, January 12, 2026

കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പെരിയാറില്‍; നിർണായകമായത് സിസിടിവി ദൃശ്യങ്ങള്‍

ആലുവ: കഴിഞ്ഞ ദിവസം ആലുവയിൽ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പെരിയാറില്‍ നിന്നും കണ്ടെടുത്തു. കോട്ടപ്പുറം കെഇഎംഎച്ച്‌ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പെരിയാറില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പെരിയാര്‍ തീരത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തടിക്ക കടവിന് സമീപം വച്ചാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. പെരിയാര്‍ തീരത്ത് നിന്നും കുട്ടിയുടെ ബാഗ് ലഭിച്ചതോടെ ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് തടിക്ക കടവിന് സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles