തിരുവനന്തപുരം : ക്ഷേത്രത്തിലെ വഴിപാട് പ്രസാദങ്ങൾ പാകം ചെയ്യുന്ന തിടപ്പള്ളിയിലെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പണികൾ പൂർത്തിയാകുന്നത് വരെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരപരിധിയിൽ വരുന്ന ഗൗരീശപട്ടം ശ്രീമഹാദേവ ക്ഷേത്ര നട തിങ്കൾ, ശനി ഒഴികെയുള്ള ദിവസ്സങ്ങളിൽ രാവിലെ 9.30 അടയ്ക്കുകയും, വൈകുന്നേരം 5.30-ന് തുറക്കുകയും ചെയ്യുമെന്ന് ഗൗരീശപട്ടം ദേവസ്വം സബ് ഓഫീസർ അറിയിച്ചു.


