Thursday, May 9, 2024
spot_img

അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസ്സുള്ള ധനുഷയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ് ഉണ്ടായിരുന്നത്.

Related Articles

Latest Articles