Saturday, April 27, 2024
spot_img

ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ഗുണങ്ങള്‍ ഇതൊക്കെയോ? ഇനി ഇത് അറിയാതെ പോകരുത്

ചെറുനാരങ്ങ വെള്ളം എല്ലാവർക്കും കുടിക്കാൻ ഇഷ്ട്ടമാണ്. കൂടുതലും തണുപ്പിച്ചു കുടിക്കാനാണ് എല്ലാവർക്കും ഇഷ്ട്ടം. എന്നാല്‍ ചൂടുള്ള നാരങ്ങാ വെള്ളം കുടിക്കാൻ ആർക്കും അധികം താല്പര്യമില്ല. പക്ഷെ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ഗുണങ്ങള്‍ പലതാണ്.

സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ അടങ്ങിയ ഒന്നാണിത്. ശരീരത്തിന് പ്രതിരോധശക്തി നല്കാന്‍ വളരെ ഉത്തമമാണ്.

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നതിനോടൊപ്പം എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഈ പാനീയം സഹായിക്കുന്നു.

Related Articles

Latest Articles