Friday, May 3, 2024
spot_img

മിസോറം ജനവിധി ഇന്ന് ; വോട്ടെണ്ണൽ ആരംഭിച്ചു

ഐസ്വാൾ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറമിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ ഏഴ് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് മിസോറമിൽ നടന്നത്.

13 കേന്ദ്രങ്ങളിലായി 40 കൗണ്ടിംഗ് ഹാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 56 പോസ്റ്റൽ ബാലറ്റുകളാണ് ഉള്ളത്. ഇതിന് ശേഷം 399 ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. നാലായിരം ഉദ്യോഗസ്ഥർ ചേർന്നാണ് വോട്ടെണ്ണുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. 18 സ്ത്രീകൾ ഉൾപ്പെടെ 174 സ്ഥാനാർത്ഥികൾ ആണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ഈ മാസം ഏഴിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ ആയിരുന്നു മിസോറമിലെ വോട്ടെണ്ണലും നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പള്ളികളിൽ പ്രാർത്ഥനകൾ ഉള്ളതിനാൽ വിശ്വാസികളുടെ അഭ്യർത്ഥന പ്രകാരം വോട്ടെണ്ണൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ, ഫലം പുറത്തുവന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിൽ വിജയം നേടിയത് ബിജെപിയാണ്.

Related Articles

Latest Articles