Friday, May 3, 2024
spot_img

മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി ; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

എറണാകുളം : മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. മുൻ രാഷ്‌ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെർണാണ്ടസ് കുറച്ചു വർഷങ്ങളായി എറണാകുളം കലൂരിലാണ് താമസിക്കുന്നത്. 2014ൽ എറണാകുളത്ത് നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ്, കെഎസ്‌ഐഡിസി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായും ക്രിസ്റ്റി ഫെർണാണ്ടസ് പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles