Sunday, April 28, 2024
spot_img

കോവിഡ് ഡെല്‍റ്റ വേരിയന്റിനെതിരെ കൂടുതല്‍ ഫലപ്രദം ഈ വാക്‌സിൻ; പഠന റിപ്പോര്‍ട്ട് പുറത്ത്

കോവിഡ് ഡെല്‍റ്റ വേരിയന്റിനെതിരെ മറ്റ് വാക്‌സിനുകളേക്കാള്‍ കൂടുതല്‍ ഫലപ്രദം മോഡേണ വാക്‌സിനാണെന്ന് പഠന റിപ്പോര്‍ട്ട്.18 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തടയുന്നതില്‍ മോഡേണ 95 ശതമാനം ഫലപ്രദമാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

18 വയസും അതില്‍ കൂടുതലും പ്രായമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ഫൈസര്‍ 80 ശതമാനം ഫലപ്രദമാണെന്നും സംഘം കണ്ടെത്തി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 60 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 75 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് വാക്‌സിന്‍ ഫലപ്രാപ്തി കുറവാണെന്നും പഠനം കണ്ടെത്തി.

അതേസമയം സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചശേഷം കോവിഡ് ബാധിച്ച 81.29 ശതമാനം പേരിലും കണ്ടത് വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് പഠനം. പഠനവിധേയമാക്കിയ 155 സാംപിളുകളിൽ എല്ലാവരിലും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടായതെന്നും ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ലെന്നും ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമായി.

Related Articles

Latest Articles