Tuesday, September 29, 2026

യാദൃശ്ചികമായിട്ടാണ് എത്തിയത്: കണ്ണുനിറച്ച് അമ്മയെ കണ്ടു; ചോറ്റാനിക്കര മകം തൊഴുത സന്തോഷത്തിൽ പാർവതി

കൊച്ചി: ഇന്നായിരുന്നു വിശേഷപ്പെട്ട ചോറ്റാനിക്കര മകം. നിരവധി ഭക്തരാണ് ഇവിടം എത്തുന്നത്. ഇപ്പോഴിതാ മകം തൊഴാനായി നടി പാർവതി എത്തി. യാദൃശ്ചികമായാണ് എത്താൻ സാധിച്ചതെന്നും, തൊഴാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്നും പാർവതി പ്രതികരിച്ചു.

”യാദൃശ്ചകമായിട്ടാണ് തനിക്ക് വരാൻ പറ്റിയതെന്നും, തൊഴാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്നും നടി. സാധാരണ ആറ്റുകാൽ പൊങ്കാലയ‌്ക്ക് വരാറുണ്ട്. കൊവിഡ് ആയതുകൊണ്ട് ഇപ്പോൾ രണ്ടുവർഷമായിട്ട് കഴിയാറില്ല. എന്തായാലും ഇവിടെ വന്ന് കണ്ണുനിറച്ച് അമ്മയെ കണ്ടു. അടുത്ത വർഷം എല്ലാം മാറി പഴയതുപോലെയാകുമെന്ന് ആശിക്കുകയാണ്’.എന്നും പാർവ്വതി പറഞ്ഞു.

മകം തൊഴാനായി നയന്‍താരയും വിഗ്‌നേഷ് ശിവനും ചോറ്റാനിക്കരയില്‍ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് ദേവീ ദര്‍ശനത്തിനായി ചോറ്റാനിക്കരയില്‍ നട തുറന്നത്. അതേസമയം ശ്വേതാ മേനോനും മകം തൊഴാനായി എത്തി. പ്രതിശ്രുത വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്‌നേഷിനൊപ്പമാണ് നയന്‍താര ചോറ്റാനിക്കരയില്‍ എത്തിയത്.

എന്നാൽ തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. ഇന്നത്തെ ദിവസം സര്‍വാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദര്‍ശനം രാത്രി പത്ത് മണി വരെ നീളും.

മാത്രമല്ല സ്ത്രീകളെ സമ്പന്ധിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാന്‍ എത്തുന്നത്. അതിനാൽ തന്നെ ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

Related Articles

Latest Articles