Monday, April 29, 2024
spot_img

മോദി സ്നേഹത്തിൽ കലവറ നിറഞ്ഞ് ലെബനോൻ; ദൃശ്യങ്ങൾ കാണാം..

മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ നിവാസികൾ. ആഗസ്റ്റ് നാലാം തീയതി ലോകത്തെ നടുക്കിയ ബെയ്റൂട്ട് സ്ഫോടനത്തിൽ സകല ധാന്യ സംഭരണികളും നഷ്ടപ്പെട്ട ലെബനോനിലെ ജനങ്ങൾക്കായി സെപ്റ്റംബർ 17ന് പ്രധാനമന്ത്രി മോദിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ എഴുപതിനായിരം കിലോ ഭക്ഷണ സാധനങ്ങൾ നൽകി ബഹ്റൈനിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ ലോക മാതൃക സൃഷ്ടിച്ചു.

“ലോകം മുഴുവൻ മോദിയോടുള്ള സ്നേഹം നിമിത്തം ആളുകൾ ലഡു വിതരണം ചെയ്യുന്നു, ശുചീകരണയജ്ഞം നടത്തുന്നു, പൂജകൾ നടത്തുന്നു. ഞങ്ങൾ നമ്മുടെ ലബനനിലെ സഹോദരങ്ങൾക്ക് ഒരു മാസത്തേക്ക് വയറു നിറച്ചുണ്ണാനുള്ള ഭക്ഷണ സാധനങ്ങൾ കയറ്റി അയച്ചു, അത്രേയുള്ളു” ബഹറൈനിലെ പ്രമുഖ ഇന്ത്യൻ വ്യക്തിത്വമായ ഡോ.അരുൺകുമാർ പ്രഹ് രാജ് പറഞ്ഞു.

“മോദിജി നമ്മുടെ ഭാഗ്യമാണ്. ദൈവതുല്യമായ പ്രവൃത്തികളോടെ ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കാൻ ജന്മം കൊണ്ട മോദിജിയുടെ പിറന്നാൾ ദിനത്തിൽ അരക്ഷിതരായി ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ ലെബനനിലെ സഹോദരങ്ങൾക്കായി ഒരു നേരത്തെ ഭക്ഷണമെങ്കിലും നമുക്ക് മാറ്റി വയ്ക്കാനായാൽ അതാണ് പുണ്യം എന്ന് ഞാൻ വിശ്വസിക്കുന്നു”. ദേവ്ജി ജുവലറി ഉടമ മഹേഷ് ദേവ്ജി ബഹ്റയ്നിലെ ലെബനൊൻ എംബസിയിലെ അംബാസഡർ മിലാദ് നോമറിനോട് ആശയ വിനിമയം നടത്തവേ അഭിപ്രായപ്പെട്ടു.

ബഹ്റൈനിൽ രണ്ട് ദശാബ്ദക്കാലമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ ഫെയിം ടെക്നോളജി സ്ഥാപന ഉടമ രജ്ഞിത് ലെബനനിലെ വിദ്യാർത്ഥികൾക്കായി E365 എന്ന ഓൺലൈൻ വിദ്യാഭ്യാസ പ്രതല സേവനം അടുത്ത ഒരു വർഷത്തേക്ക് സംപൂർണ്ണ സൗജന്യമായ് വാഗ്ദാനം ചെയ്തു.വനിതാ കൂട്ടായ്മ പ്രവർത്തകരായ കൽപന പാട്ടീൽ, കുന്തൻ ഷാ, പ്രിയങ്ക, പൊതു പ്രവർത്തകരായ സുനിൽ കുമാർ, വിജയൻ കുമരൻ ,കൃഷ്ണൻ കെ.പി, വീരാനന്ദൻ കിട്ടപ്പ, സന്ധ്യ അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Latest Articles