Sunday, April 28, 2024
spot_img

ടിപിയെ കൊന്നത് പിണറായി അറിഞ്ഞുകൊണ്ട് ! ഗൂഢാലോചനകളുടെ ചുരുളഴിഞ്ഞാൽ ജയരാജനും എളമരം കരീം ഉൾപ്പെടെയുള്ളവർ പ്രതികളാകുമെന്ന് കെകെ രമ

കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ കൊല നടന്നത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് കെകെ രമ എംഎൽഎ. ടിപി കൊലക്കേസിലെ മതതീവ്രവാദ ബന്ധത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പിണറായി വിജയനാണെന്നും ഗൂഢാലോചനയുടെ ചുരുളഴിഞ്ഞാൽ ഇനിയും നിരവധി ഇടത് നേതാക്കളുടെ പേരുകൾ പുറത്തു വരുമെന്നും കെകെ രമ തുറന്നടിച്ചു.

ടിപിയെ കൊന്നത് മതതീവ്രവാദികളാണെന്ന് ആദ്യം പറഞ്ഞത് പിണറായി വിജയനാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അങ്ങനെയൊരു തോന്നലുണ്ടായത് ? ആ തോന്നലിനെ ശക്തിപ്പെടുത്തുന്നതായിരുന്നു ഇന്നോവ കാറിലുണ്ടായിരുന്ന മാഷാ അള്ളാ സ്റ്റിക്കർ. സ്റ്റിക്കർ പതിക്കുമെന്ന് പിണറായി വിജയന് അറിയാവുന്നത് കൊണ്ടാണ് കാർ കണ്ടെത്തുന്നതിന് മുൻപ് തന്നെ മതതീവ്രവാദികളുടെ ബന്ധം അദ്ദേഹം ആരോപിച്ചത്. ഈ പ്രതികരണം മാത്രം മതി ടിപി കൊലക്കേസിലെ മുഖ്യമന്ത്രിയുടെ ബന്ധം മനസിലാക്കാനെന്ന് കെകെ രമ തുറന്നടിച്ചു. അതേസമയം, ഗൂഢാലോചനകളുടെ ചുരുളഴിഞ്ഞാൽ പി മോഹനൻ മാത്രമല്ല, പി.ജയരാജനും എളമരം കരീമും ഉൾപ്പെടെയുള്ളവർ പ്രതികളാകും. മേൽക്കോടതിയിൽ പോയാൽ പി മോഹനന്റെ ബന്ധം തെളിയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ കേസുമായി ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുമെന്നും കെകെ രമ വ്യക്തമാക്കി.

Previous article
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ കയറിയതിന് ശേഷം രജ്യത്ത് മോദിയുണ്ടാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരില്ല , പ്രധാനമായും മോദി സർക്കാരിന്റെ അജണ്ട ജനങളുടെ സുരക്ഷയിരുന്നു , ഇപ്പോൾ എല്ലാം ഒറ്റനോട്ടത്തിൽ വിവരിക്കുകയാണ് അമിത്ഷാ ,കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ 52 ശതമാനവും മരണനിരക്ക് 69 ശതമാനവും കുറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2004-14നെ അപേക്ഷിച്ച് 2014-2023 വർഷങ്ങളിൽ മോദി സർക്കാരിന് ഇത്തരത്തിലുള്ള ചുവപ്പ് ഭീകരതയ്‌ക്ക് കടിഞ്ഞാൺ ഇടാൻ സാധിച്ചതായും അമിത് ഷാ വ്യക്തമാക്കിയിരുന്നു . ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു.
Next article

Related Articles

Latest Articles